Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വേള്‍ഡ് മലയാളി കൗണ്‍സില്‍ കരകൗശല നിർമാണ പരിശീലന ക്ലാസ്​ സംഘടിപ്പിച്ചു

text_fields
bookmark_border

മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് വനിത വിഭാഗത്തി​െൻറ നേതൃത്വത്തിൽ കരകൗശല നിർമാണ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. സിഞ്ചിലെ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ക്ലാസിൽ കുട്ടികളും മുതിർന്നവരുമായി 25ഓളം പേർ പങ്കെടുത്തു. കൗൺസിൽ പ്രസിഡൻറ് സേവിമാത്തുണ്ണി, എക്സിക്യൂട്ടിവ് അംഗങ്ങളായ എഫ്.എംംഫൈസൽ,ജ്യോതിഷ് പണിക്കർ  എന്നിവർ സംബന്ധിച്ചു. സഫാരി ഹാൻറിക്രാഫ്ട് സ​െൻററിലെ  ഡിസൈനർ സമീറയാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.

പാഴ്വസ്തുക്കളില്‍ നിന്നും അലങ്കാര വസ്തുക്കള്‍ നിര്‍മ്മിക്കാനുള്ള പരിശീലനക്ലാസുകളാണ് രണ്ടുദിവസങ്ങളിലായി നടന്നത്.  ജൂലിയറ്റ്, മൃദുല ബാലചന്ദ്രന്‍, ഷൈലജ ദേവി എന്നിവർ  നേതൃത്വം നൽകി. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kara
Next Story