കണ്ണൂർ സർഗവേദി ഓണാഘോഷം
text_fieldsകണ്ണൂർ സർഗവേദി ഓണാഘോഷത്തിൽനിന്ന്
മനാമ: കണ്ണൂർ ജില്ലയിലെ കലാസാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ കണ്ണൂർ സർഗവേദിയുടെ ഓണാഘോഷം ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.എം. അജിത്കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. പി.വി. ചെറിയാൻ വിശിഷ്ടാതിഥിയായിരുന്നു.
ഫ്രാൻസിസ് കൈത്താരത്ത്, മുൻ ഹെഡ്മാസ്റ്റർ ഉണ്ണികൃഷ്ണൻ, സാമൂഹികപ്രവർത്തകനായ കെ.ടി. സലീം എന്നിവർ ആശംസകൾ നേർന്നു. സാജുറാം സ്വാഗതവും ഫിറോസ് നന്ദിയും പറഞ്ഞു. എ.പി.ജി. ബാബു, അജ്മൽ മനോജ്, ശശീന്ദ്രൻ, ഹേമന്ത് രത്നം, സനൽകുമാർ, ശശിധരൻ, ഷാജി, രഞ്ജിത്ത്, സുരേഷ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയും കുട്ടികളുടെ വിവിധ കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

