കണ്ണൂർ സർഗവേദി കുടുംബസംഗമം
text_fieldsകണ്ണൂർ സർഗവേദി കുടുംബസംഗമം
മനാമ: കണ്ണൂർ ജില്ലക്കാരുടെ കലാസാംസ്കാരിക കൂട്ടായ്മയായ കണ്ണൂർ സർഗവേദി കുടുംബസംഗമം സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സിൽ നടന്നു. പ്രസിഡന്റ് ബേബി ഗണേഷിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ്, ബഹ്റൈനിലെ പ്രമുഖ എഴുത്തുകാരിയും സംവിധായികയുമായ ലിനി സ്റ്റാൻലി ഉദ്ഘാടനം ചെയ്തു.
ഡൽഹി ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്.വിശ്വകല സാംസ്കാരിക വേദിയുടെ മുതിർന്ന അംഗം രാജൻ കണ്ണൂർ, സർഗവേദി രക്ഷാധികാരികളായ അജിത് കണ്ണൂർ, രഞ്ജിത്ത് സി.വി. എന്നിവർ സംഗമത്തിൽ പങ്കെടുത്തു. സർഗവേദി സെക്രട്ടറി ബിജിത്ത് സ്വാഗതവും ട്രഷറർ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
ഹേമന്ത് രത്നം, ഷൈജു, വി.വി. ശശിധരൻ, രോഷിത് സന്തോഷ് തലവിൽ, മനോജ് പീലിക്കോട്, അഭിലാഷ് വേലുക്കായി, സനൽകുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

