കണ്ണൂർ സർഗവേദിയുടെ ‘ഓണനിലാവ് 2025’ വർണാഭമായി; 500ലധികം പേർ പങ്കെടുത്തു
text_fieldsകണ്ണൂർ സർഗവേദിയുടെ ഓണാഘോഷത്തിൽനിന്ന്
മനാമ: കണ്ണൂർ സർഗവേദിയുടെ ആഭിമുഖ്യത്തിൽ അദ്ലിയയിലെ ഓറ ആർട്സ് സെന്ററിൽ വെച്ച് സംഘടിപ്പിച്ച ‘ഓണനിലാവ് 2025’ ഓണാഘോഷ പരിപാടി വൈവിധ്യമാർന്ന കലാപരിപാടികളോടും 500ലധികം ആളുകളുടെ നിറസാന്നിധ്യത്തോടുകൂടിയും ആഘോഷിക്കപ്പെട്ടു. ബഹ്റൈനിലെ മാധ്യമ പ്രവർത്തകനായ പ്രദീപ് പുറവങ്കര ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സർഗവേദി പ്രസിഡന്റ് ബേബി ഗണേഷ് അധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി ബിജിത്ത് സ്വാഗതം പറഞ്ഞു.
ചടങ്ങിൽ, ദീർഘകാല പ്രവാസിയും ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ മുൻ ചെയർമാനുമായിരുന്ന ഗോവിന്ദൻ, മംഗള ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ശ്രീകുമാർ എന്നിവരെ ആദരിച്ചു. രക്ഷാധികാരികളായ അജിത് കണ്ണൂർ, രഞ്ജിത്ത് സി.വി, മറ്റു ഭാരവാഹികളായ സുദേഷ്, സതീഷ്, സന്തോഷ് കൊമ്പിലാത്ത്, ഹേമന്ത് രത്നം, സനൽ കുമാർ, സുനിൽ, അശ്വിൻ, രത്നകുമാർ പാലയാട്ട്, മുരളി സൽമാബാദ്, മനോജ് പീലിക്കോട്, വിജയൻ പി.കെ, സന്തോഷ്, റോഷി, അഭിലാഷ്, സജീവൻ അവതാർ, പ്രഭാകരൻ എന്നിവർ പങ്കെടുത്തു.
ശൃംഗാ ശ്രീജിത്തിന്റെ പൂജാ നൃത്തത്തോടെ ആരംഭിച്ച ആഘോഷം വൈവിധ്യമാർന്ന പരിപാടികൾകൊണ്ട് ശ്രദ്ധേയമായി. പരിപാടിയുടെ മുഖ്യ അവതാരകനായി അഭിലാഷ് വെള്ളുക്കയ്യും പ്രോഗ്രാം കോഓഡിനേറ്റർ ആയി സന്തോഷ് കൊമ്പിലത്തും പരിപാടികൾ നിയന്ത്രിച്ചു. കണ്ണൂരിന്റെ തനത് വിഭവ സമൃദ്ധമായ ഓണസദ്യ ആഘോഷത്തിന് മാറ്റുകൂട്ടി. ഉണ്ണികൃഷ്ണൻ പി. കെ. നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

