കണ്ണൂർ ജില്ല കെ.എം.സി.സി ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു
text_fieldsകണ്ണൂർ ജില്ല കെ.എം.സി.സി സംഘിപ്പിച്ച ഫിൻ ഈസി സ്പോൺസേഡ് ട്രോഫിക്കായുള്ള ഫുട്ബാൾ ടൂർണമെന്റിൽ പങ്കെടുത്തവർ
wമനാമ: ബഹ്റൈൻ കായിക ദിനത്തിൽ കണ്ണൂർ ജില്ല കെ.എം.സി.സി സംഘിപ്പിച്ച ഫിൻ ഈസി സ്പോൺസേഡ് ട്രോഫിക്കായുള്ള ഫുട്ബാൾ ടൂർണമെന്റ് ആവേശകരമായി.
ശബാബ് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റ് കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.
ആവേശകരമായ ഫുട്ബാൾ ടൂർണമെന്റിൽ മൂന്ന് ടീമുകളിലായി കണ്ണൂർ ജില്ല കെ.എം.സി.സി പ്രവർത്തകർ അണിനിരന്നു. സംസ്ഥാന ജില്ല ഭാരവാഹികളുടെ സാന്നിധ്യത്തിൽ മധുരം വിതരണത്തിനു ശേഷമായിരുന്നു മത്സരം. വിജയികൾക്ക് ജില്ല കെ.എം.സി.സി പ്രസിഡന്റ് ട്രോഫികൾ വിതരണം ചെയ്തു.
ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി ഹസൈനാർ കളത്തിങ്കൽ, സീനിയർ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, സെക്രട്ടറിമാരായ റഫീഖ് തോട്ടക്കര, ഒ.കെ. കാസിം, ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ, മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.വി. സിദ്ദീഖ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ കണ്ണൂർ ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി റഹൂഫ് മാട്ടൂൽ സ്വാഗതം പറഞ്ഞു.
ജില്ല പ്രസിഡന്റ് മഹ്മൂദ് പെരിങ്ങത്തൂർ അധ്യക്ഷതവഹിച്ചു. ജില്ല ഭാരവാഹികളായ അഷ്റഫ് കക്കണ്ടി, ഇസ്മയിൽ പയ്യന്നുർ, ലത്തീഫ് ചെറുകുന്ന്, ഇർഷാദ് തന്നട എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

