കണ്ണൂർ ജില്ല കമ്മിറ്റിയുടെ ‘വിജയജ്വാല’ ആഘോഷം
text_fieldsകണ്ണൂർ ജില്ല കമ്മിറ്റിയുടെ ‘വിജയജ്വാല’ ആഘോഷത്തിൽ നിന്ന്
മനാമ: കേരള നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് കൈവരിച്ച 102 സീറ്റുകളുടെ തിളക്കമാർന്ന വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ടീം യു.ഡി.എഫ് - കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 'വിജയജ്വാല' എന്ന പേരിൽ വിജയാഹ്ലാദ സംഗമം സംഘടിപ്പിച്ചു. മനാമയിലെ കെ.എം.സി.സി ബഹ്‌റൈൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.
കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി ഇർഷാദ് തന്നട സ്വാഗതം ആശംസിച്ച ചടങ്ങിൽ ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി പ്രസിഡന്റ് നിജിൽ രമേശ് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി പ്രസിഡന്റ് മഹ്മൂദ് പെരിങ്ങത്തൂർ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിന്റെ വീണ്ടെടുപ്പാണ് ഈ വിജയമെന്നും, ജനവിരുദ്ധ ഭരണത്തിനെതിരെയുള്ള ശക്തമായ താക്കീതാണ് 102 സീറ്റുകളിലെ ഈ മഹാവിജയമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ഒ.ഐ.സി.സി ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി മനു മാത്യു മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ മതേതര വിശ്വാസികൾ യു.ഡി.എഫിൽ അർപ്പിച്ച വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ ഫലമെന്ന് അദ്ദേഹം കൂട്ടിചേർത്തു. ഒ.ഐ.സി.സി ദേശീയ കമ്മിറ്റി പ്രതിനിധി റിജിത്ത് മൊട്ടപ്പാറ, കെ.എം.സി.സി ദേശീയ കമ്മിറ്റി പ്രതിനിധി ഷാഹിർ കാട്ടാമ്പള്ളി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഒ.ഐ.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി ഷനീദ് ആലക്കാട്ട് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

