Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകണ്ണൂരിലെ രാഷ്​ട്രീയ...

കണ്ണൂരിലെ രാഷ്​ട്രീയ കൊലകൾ സി.പി.എം വിചാരിച്ചാൽ അവസാനിക്കും -ടി. പത്​മനാഭൻ

text_fields
bookmark_border
കണ്ണൂരിലെ രാഷ്​ട്രീയ കൊലകൾ സി.പി.എം വിചാരിച്ചാൽ അവസാനിക്കും -ടി. പത്​മനാഭൻ
cancel

മനാമ: കണ്ണൂരിലെ രാഷ്​ട്രീയ കൊലപാതകങ്ങൾ സി.പി.എം വിചാരിച്ചാൽ അവസാനിക്കുമെന്ന്​ ചെറുകഥാകൃത്ത്​ ടി പത്​മനാഭൻ പറഞ്ഞു.  ബഹ്​റൈൻ കേരളീയ സമാജം അവാർഡ്​ദാന പരിപാടിയിൽ സംബന്​ധിക്കാൻ ബഹ്​റൈനിൽ എത്തിയ അദ്ദേഹം ‘ഗൾഫ്​ മാധ്യമ’ത്തിന്​ അനുവദിച്ച അഭിമുഖത്തിലാണ്​ ത​​​െൻറ നിലപാട്​ വ്യക്തമാക്കിയത്​. അതേസമയം അക്രമ രാഷ്​ട്രീയ വിഷയത്തിൽ സി.പി.എമ്മി​െന  മാത്രം കേ​ന്ദ്രീകരിക്കാൻ  മുഖ്യധാര മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ സി.പി.എം ആണ്​ എല്ലാ അക്രമങ്ങൾക്കും പിന്നിൽ എന്ന്​ താൻ കരുതുന്നില്ല. എന്നാൽ കണ്ണൂരിലെ ഏറ്റവും ശക്തിയുള്ള സംഘടന എന്ന നിലക്ക്​ സി.പി.എം മുൻകൈ എടുത്താൽ രാഷ്​ട്രീയ കൊലകൾ അവസാനിക്കും. കാരണം ജില്ലയിലെ ബലവാൻമാർ സി.പി.എമ്മാണ്​. ഇപ്പോഴും താൻ കരുതുന്നത്​ കണ്ണൂരിൽ ശാന്തി പുലരുമെന്നാണ്​. 

തനിക്കും നിഷ്​പക്ഷരായ നിരവധിപേർക്കും മുഖ്യമന്ത്രി പിണറായി വിജയനിൽ പ്രതീക്ഷകൾ ഉണ്ട്​. കണ്ണൂരിലെ പ്രശ്​നങ്ങൾ അവസാനിപ്പിക്കാൻ അദ്ദേഹം ശ്രമിക്കുമെന്നുതന്നെ കരുതുന്നു. എന്നാൽ പിണറായി വിചാരിച്ചാലും സ്വിച്ചിട്ടപോലെ സംഘർഷങ്ങൾ നിൽക്കുമെന്ന്​ കരുതുന്നില്ല. അതിന്​ എല്ലാ പാർട്ടികളിലുള്ളവരുടെയും  പിന്തുണ​േവണം. രണ്ടായിരത്തിൽ ഇതുപോലെ സി.പി.എം^ആർ.എസ്​.എസ്​ സംഘർഷങ്ങൾ ഉണ്ടാകുകയും ഇരുചേരികളിലും നിരവധിപേർ കൊല്ലപ്പെടുകയും ചെയ്​തിരുന്നു. അന്ന്​ പിണറായി വിജയനും കോട​ിയേരി ബാലകൃഷ്​ണനും ‘ ഇനി എതിരാളികൾ ഇങ്ങോട്ട്​ ആക്രമിച്ചാലും അങ്ങോട്ട്​ തങ്ങൾ ആക്രമിക്കില്ല’ എന്ന്​ പ്രഖ്യാപിച്ചിരുന്നു. അത്​ ഗുണം ചെയ്​തു. പിന്നീട്​ ഒമ്പതുമാസക്കാലം രാഷ്​ട്രീയ സംഘർഷം കണ്ണൂരിൽ ഉണ്ടായില്ല. എന്നാൽ ഒമ്പതുമാസം കഴിഞ്ഞപ്പോൾ പ്രൊഫ.എം.എൻ വിജയൻ നടത്തിയ ഒരു പ്രസംഗത്തിൽ എതിരാളികൾക്കെതിരെ ആയുധമെടുക്കണമെന്ന തരത്തിൽ ആഹ്വാനമുണ്ടായി. അതോടെ കണ്ണൂരിൽ വീണ്ടും രാഷ്​ട്രീയ കൊലപാതകങ്ങൾ മടങ്ങിവന്നതായും പത്​മനാഭൻ ആരോപിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newskannur death issue-gulf news
News Summary - kannur death issue- bahrin gulf news
Next Story