Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകണ്ണൂർ സിറ്റി...

കണ്ണൂർ സിറ്റി കൂട്ടായ്മ ഈദ് സംഗമവും, അനുമോദനവും

text_fields
bookmark_border
കണ്ണൂർ സിറ്റി കൂട്ടായ്മ ഈദ് സംഗമവും, അനുമോദനവും
cancel
camera_alt

കണ്ണൂർ സിറ്റി കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയിൽ നിന്ന്

മനാമ: ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ഈദ് സംഗമവും, അംഗങ്ങളുടെ മക്കളിൽ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ നിന്ന് വിജയിച്ചവർക്കുള്ള അനുമോദന ചടങ്ങും നടന്നു.

ബലി പെരുന്നാളിന്റെ സന്ദേശം കൈമാറിക്കൊണ്ട് നടന്ന പരിപാടിയിൽ സാമൂഹ്യ പ്രവർത്തകരായ ഫസൽ ബഹ്‌റൈൻ, അഷ്‌റഫ്‌ കാക്കണ്ടി, ഫൈസൽ ഇസ്മായിൽ, മാധ്യമ പ്രവർത്തകനായ നൂർ മുഹമ്മദ്‌ എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള മൊമെന്റോ എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഷാദ് കണ്ടിക്കൽ, മഷൂദ് മെച്ചറ, ഫുആദ് ടി എം, റംഷി, നസീർ പി കെ എന്നിവർ നൽകി. ഫൈസൂഖ് ചാക്കാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ റയീസ് എം ഇ സ്വാഗതവും റഫ്‌സി നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികൾ വനിത വിംഗ് അഡ്മിൻമാരായ ഷാഹിനയും ഫർസാനയും നിയന്ത്രിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:felicitationEid gatheringBahrain Kannur City Association
News Summary - Kannur City Association Eid gathering and felicitation
Next Story