ദൃശ്യവിരുന്നൊരുക്കി കലൈഡോസ്‌കോപ്
text_fieldsകബഹ്റൈൻ കേരളീയ സമാജം ബുക്ക്ഫെസ്റ്റിൽ അവതരിപ്പിച്ച
കലൈഡോസ്‌കോപ് പരിപാടിയിൽനിന്ന്
മനാമ: ബഹ്‌റൈൻ കേരളീയ സമാജവും ഡി.സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ അവതരിപ്പിച്ച 'കലൈഡോസ്‌കോപ്' ശ്രദ്ധേയമായി. നവംബർ 10ന് ആരംഭിച്ച പുസ്തകോത്സവം ഞായറാഴ്ച സമാപിക്കും.
വെള്ളിയാഴ്ച അരങ്ങേറിയ കലൈഡോസ്കോപ്പിന് മികച്ച ജനസ്വീകാര്യതയാണ് ലഭിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സാംസ്കാരിക തനിമയുള്ള കലാപരിപാടികൾ മികച്ചു നിന്നു. കേരളം, കർണാടക, തമിഴ്‌നാട്, ഗുജറാത്ത്, അസം, ഒഡിഷ, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ തനത് കലാപരിപാടികളാണ് അവതരിപ്പിച്ചത്.
മനോഹരമായ ദൃശ്യവിരുന്നൊരുക്കിയ പരിപാടിയിലൂടെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ ആളുകളെകൂടി ബുക്ക് ഫെസ്റ്റിവലിന്റെ ഭാഗമാക്കാൻ കഴിഞ്ഞുവെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു. പാരമ്പര്യ നൃത്തച്ചുവടുകളും പരിപാടികളും പുതുതലമുറയിലും സ്വാധീനമുണ്ടാക്കിയെന്ന് സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ അഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.