കലാഹൃദയം മ്യൂസിക്കൽ ഗ്രൂപ് സംഗീത പരിപാടി സംഘടിപ്പിച്ചു
text_fieldsകലാഹൃദയം മ്യൂസിക്കൽ ഗ്രൂപ്പിന്റെ ഈ മാസത്തെ സംഗീത പരിപാടിയിൽ നിന്ന്
മനാമ: കലാഹൃദയം മ്യൂസിക്കൽ ഗ്രൂപ്പിന്റെ ഈ മാസത്തെ സംഗീത പരിപാടി ജൂഫൈർ റാമി റോസ് ഹോട്ടലിൽ നടന്നു. പരിപാടിയിൽ ഇ.വി. രാജീവൻ മുഖ്യാതിഥി ആയിരുന്നു.
ഹാരിസ് മോൻ, ശ്രീലാൽ, മധുകേഷ്, ഫ്രാൻസിസ്, മനോജ് ബാഹുലേയൻ, ധ്യാൻ, അരുൺ തോമസ്, മനോജ് കുര്യൻ, നേഹലാ ഹാരിസ്, സിന്ധു, സുനിത തുടങ്ങിയവർ പങ്കെടുത്തു. ഹാരിസ് മോൻ ചടങ്ങിന് നേതൃത്വം നൽകി.
കഴിഞ്ഞ കുറേ മാസങ്ങളായി ബഹ്റൈനിലെ കലാഹൃദയം പുതിയ പാട്ടുകാരെ കണ്ടെത്തിക്കൊണ്ടും പഴയ ഗായികാ ഗായകന്മാർക്ക് അവസരങ്ങൾ ഒരുക്കിക്കൊണ്ടും പ്രവർത്തിച്ച് സാംസ്കാരിക മണ്ഡലത്തിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.
റാമി റോസ് ഹോട്ടലിൽ എല്ലാ മാസവും നടക്കുന്ന സെഷനുകളിൽ ഒന്നായ ജനുവരിയിൽ മലയാളിക്ക് മറക്കാനാവാത്ത നമ്മെ വിട്ടുപിരിഞ്ഞ അനുഗൃഹീത ഗായകൻ പി. ജയചന്ദ്രന്റെ പാട്ടുകൾ കൂടി ഉൾപ്പെടുത്തിയാണ് നടത്തിയത്.
സംഗീത സ്നേഹികളായ നിരവധി ആളുകൾക്ക് പാടാനും പറയാനും അവസരം ഒരുക്കുന്ന കലാഹൃദയം എന്ന മ്യൂസിക്കൽ ബാൻഡിന്റെ സ്ഥാപകൻ കൊല്ലം സ്വദേശി ഹാരിസ് മോൻ ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

