കലാഭവൻ നവാസിന്റെ മരണം: ബി.എം.ഡി.എഫ് അനുശോചിച്ചു
text_fieldsകലാഭവൻ നവാസ്
മനാമ: മലയാള സിനിമ, മിമിക്രി താരമായ കലാഭവൻ നവാസിന്റെ ആകസ്മിക നിര്യാണത്തിൽ ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു. മലയാളസിനിമകളിലും ടെലിവിഷൻ പരമ്പരകളിലും നായകനും സഹനടനുമായി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ച് മലയാളിയെ ഒരുപോലെ ചിരിപ്പിച്ച നടനായിരുന്നു കലാഭവൻ നവാസ്. പ്രശസ്ത നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനായി തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ ജനിച്ച നവാസ് മിമിക്രിയിലൂടെയായിരുന്നു കലാരംഗത്തെത്തിയത്. കലാഭവനിൽ ചേർന്നതോടെയാണ് പ്രശസ്തിയിലേക്കുയർന്നത്. അദ്ദേഹത്തിന്റെ അകാല വിയോഗം മലയാള സിനിമ, മിമിക്രി രംഗത്തിന് വലിയ നഷ്ടമാണെന്നും അനുശോചനക്കുറിപ്പിൽ ബി.എം.ഡി.എഫ് ഭാരവാഹികൾ അറിയിച്ചു.
എം.എം.എസ് സർഗവേദി അനുശോചിച്ചു
മലയാള സിനിമാതാരവും മിമിക്രി താരവുമായിരുന്ന കലാഭവൻ നവാസിന്റെ നിര്യാണത്തിൽ മുഹറഖ് മലയാളി സമാജം സർഗവേദി കൂട്ടായ്മ അനുശോചിച്ചു. മലയാളസിനിമയിലെ സൗമ്യമുഖമായി തിളങ്ങിനിന്നിരുന്ന, മലയാളിയെ ഒരുപോലെ ചിരിപ്പിച്ച, എല്ലാ മലയാളികളുടെയും കുടുംബസുഹൃത്തിനെപോലെയുള്ള നടനായിരുന്നു കലാഭവൻ നവാസ്. കൊച്ചിൻ കലാഭവനിലൂടെ ഉയർന്നുവന്ന് മിമിക്രി മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച് മലയാള സിനിമ അഭിനയരംഗത്തേക്ക് കടന്നുവന്നു. പിന്നണിഗാനരംഗത്തും എന്നെന്നും ഓർത്തിരിക്കുന്ന ഒരുപിടി നല്ല ഗാനങ്ങളുടെ ആലാപനത്തിലൂടെയും സകലകലാവല്ലഭനായി ഏവർക്കും പ്രിയങ്കരനായി മാറാൻ കലാഭവൻ നവാസിന് കഴിഞ്ഞെന്നും അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗം മലയാളസിനിമ മേഖലക്ക് കനത്ത നഷ്ടമാണെന്നും അനുശോചനക്കുറിപ്പിൽ അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

