Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകലാഭവൻ മണി ലൈഫ്...

കലാഭവൻ മണി ലൈഫ് അച്ചീവ്മെന്‍റ് അവാർഡ് മനോജ് മയ്യന്നൂരിന്

text_fields
bookmark_border
കലാഭവൻ മണി ലൈഫ് അച്ചീവ്മെന്‍റ് അവാർഡ് മനോജ് മയ്യന്നൂരിന്
cancel
camera_alt

മനോജ്‌ മയ്യന്നൂര്

മനാമ : കലാഭവൻ മണിയുടെ പേരിലുള്ള ഏറ്റവും വലിയ അവാർഡായ കലാഭവൻ മണി ലൈഫ് അച്ചീവ്മെന്‍റ് അവാർഡ് ബഹ്‌റൈനിലെ പ്രശസ്ത സ്റ്റേജ് ഷോ സംവിധായകനും ഓർഗനൈസറുമായ മനോജ്‌ മയ്യന്നൂരിന് ലഭിച്ചു.

ഗൾഫ് നാടുകളിൽ മുന്നൂറിൽ അധികം സ്റ്റാർ ഷോകൾ സംഘടിപ്പിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ള മനോജ്‌, കലാഭവൻ മണിയെ ഉൾപ്പെടുത്തിയുള്ള അമ്പതിലധികം ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഫിലിപ്പിനോ, പാക്കിസ്താനി ഷോകൾ തുടങ്ങി മിക്ക ഭാഷകളിലും മനോജ്‌ സ്റ്റേജ്ഷോകൾ സംഘടിപ്പിച്ചിട്ടുണ്ട്. മനോജ്‌ ബഹ്‌റൈനിലെ പ്രശസ്ത കലാകേന്ദ്രമായ ഓറആർട്സ് സെന്‍ററിന്‍റെ ഉടമകൂടിയാണ്.

കലാഭവൻ മണിയുടെ ഗൾഫ് നാട്ടിലെ ഏറ്റവും അടുത്ത സുഹൃത്തും, ഗൾഫ് നാട്ടിൽ മണിയുടെ സ്റ്റേജ് ഷോ ഏറ്റവും കൂടുതൽ സംഘടിപ്പിച്ച ഒരു സ്റ്റേജ് ഷോ സംവിധായകനെന്ന നിലയിലും അന്വേഷിച്ചു കണ്ടെത്തിയ ഒരാളാണ് മനോജ്‌ മയ്യന്നൂരെന്ന് കലാഭവൻമണി ഫൗണ്ടേഷൻ അവാർഡ് കമ്മറ്റി ഭാരവാഹികൾ പത്രകുറിപ്പിൽ പറഞ്ഞു. 35 വർഷത്തോളമായി ബഹ്‌റൈനിലുള്ള മനോജ്‌ നിരവധി സംഘടനകളുടെ നേതൃനിരയിൽ പ്രവർത്തിക്കുകയും ബഹ്‌റൈനിലെ കലാസാംസ്‌ക്കാരിക രംഗത്തെ നിറസാന്നിധ്യവുമാണ്. കുടുംബസമേതം ബഹ്‌റൈനിൽ താമസിക്കുന്ന മനോജിന്‍റെ മകൻ വൈഷ്ണവ് ദത്ത് ബഹ്‌റൈനിൽ അറിയപ്പെടുന്ന മോഡലും അനുജൻ വൈഭവ്ദത്ത് ഹിപ്പോപ്പ് ഡാൻസിലെ ഗൾഫ് ചമ്പ്യനുമാണ്. ഭാര്യ സ്മിത ഓറ ആർട്സിന്‍റെ ചെയർപേഴ്സനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Kalabhavan Mani Life Achievement Award to Manoj Mayyannoor
Next Story