Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്വാതിതിരുന്നാളി​െൻറ...

സ്വാതിതിരുന്നാളി​െൻറ ജീവിതം പറഞ്ഞ്​ പ്രവാസലോകത്തുനിന്ന്​ ഒരു കാഥികൻ

text_fields
bookmark_border
സ്വാതിതിരുന്നാളി​െൻറ ജീവിതം പറഞ്ഞ്​ പ്രവാസലോകത്തുനിന്ന്​ ഒരു കാഥികൻ
cancel
camera_alt??????? ???????? ??????? ?????? ????????? ?????????? ?????????????????

മനാമ: സ്വജീവിതംക്കൊണ്ട്​ സർഗാത്​മകമായ ഇതിഹാസമെഴുതിയ തിരുവിതാംകൂറി​​െൻറ ഭരണാധികാരിയായിരുന്ന സ്വാതി തിരുന ്നാളി​​െൻറ ജീവിതം കഥാപ്രസംഗ രൂപത്തിൽ അവതരിപ്പിച്ച്​ മനോഹരൻ പാവറട്ടി കയ്യടി നേടി. ബഹ്​റൈൻ കേരളീയ സമാജത്തി​​ െൻറ ഒാണാഘോഷത്തി​​െൻറ ഭാഗമായായിരുന്നു​ കഥാപ്രസംഗം. ഒരുകാലത്ത്​ കേരളത്തിൽ ജനപ്രിയമായിരുന്ന കഥാപ്രസംഗം, ബഹ്​ റൈൻ മലയാളി സമൂഹത്തിൽ കലാമൂല്യത്തോടെ അവതരിപ്പിക്കപ്പെട്ടു​ ​ എന്നതും പ്രത്യേകതയായി.

സ്വാതിതിരുന്നാളി​​െൻറ ജീവിതത്തി​ലെ സുപ്രധാന മുഹൂർത്തങ്ങളായിരുന്നു കഥാപ്രസംഗത്തിൽ നിറഞ്ഞുനിന്നത്​. അമ്മയുടെ ഉദരത്തിൽ ഇരിക്കു​േമ്പാൾത്തന്നെ സ്വാതിതിരുന്നാൾ രാജ്യത്തി​​െൻറ ഭരണാവകാശിയായി തെരഞ്ഞെടുക്കപ്പെട്ടതും ഇരയിമ്മൻതമ്പി രചിച്ച ‘ഒാമനത്തിങ്കൾക്കിടാവോ’എന്ന പ്രശസ്​ത താരാട്ടുപാട്ടി​​െൻറ മധുരിമയും എല്ലാം കാഥികൻ തൻമയത്വത്തോടെ അവതരിപ്പിച്ചു. തുടർന്ന്​ കഥയിൽ വൈകാരിക അംശങ്ങൾ കടന്നുവന്നപ്പോഴെല്ലാം സദസ്​ അതിൽ ലയിച്ചിരുന്നു. ദാമ്പത്യവും സംഗീതാർച്ചനയും അതിനൊപ്പം ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച നെഞ്ചൂറ്റവും നവപരിഷ്​ക്കാരങ്ങളും എല്ലാം കഥയിൽ കടന്നുവന്നു.

ഒടുവിൽ വളരെ ചെറുപ്പത്തിൽ കാലയവനികക്കുള്ളിലേക്ക്​ മറഞ്ഞ ചോതി നക്ഷത്രക്കാരനായ സ്വാതിതിരുന്നാളി​​െൻറ കഥ പറഞ്ഞുതീരു​േമ്പാൾ സദസിൽ ചിലരുടെയെങ്കിലും മിഴിനനഞ്ഞിരുന്നു. മുതുകുളം സോമനാഥും ചിക്കുമാഷും ചേർന്ന്​ രൂപപ്പെടുത്തിയ കഥാപ്രസംഗ രൂപത്തിന്​ അരങ്ങിൽ ഹാർ​േമാണിയം വായിച്ചത്​ ഗണേഷ്​ രാധേശനായിരുന്നു. സംഗീതം ശശി പുളിക്കശേരിയും തബല വായന ഗൗതം മഹേഷും നിർവഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskadha prasangam
News Summary - kadha prasangam-bahrain-gulf news
Next Story