മനുഷ്യക്കടത്ത് തടയാനുള്ള ശ്രമം ശക്തമാക്കണം –വിദേശകാര്യ മന്ത്രി
text_fieldsമനാമ: മനുഷ്യക്കടത്ത് തടയുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കണമെന്ന് വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ വ്യക്തമാക്കി. എല്‍.എം.ആര്‍.എ ചീഫ് എക്‌സിക്യൂട്ടിവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍അബ്‌സിയുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. മനുഷ്യക്കടത്ത് തടയുന്നതിനും ഇരകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുമായി ആവിഷ്‌കരിച്ച നടപടികളെ മന്ത്രി പ്രകീര്‍ത്തിച്ചു.
ഇതുമായി ബന്ധപ്പെട്ട് ‘ആൻറി ഹ്യൂമണ്‍ ട്രാഫിക്കിങ് കമ്മിറ്റി’ പുറത്തിറക്കിയ ലഘുലേഖ മന്ത്രിക്ക് കൈമാറി. മനുഷ്യക്കടത്ത് തടയുന്നതിന് എല്‍.എം.ആര്‍.എ ആവിഷ്‌കരിച്ച പദ്ധതികളെക്കുറിച്ചും പ്രായോഗികമായി സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും ഉസാമ വിശദീകരിച്ചു.
വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തൊഴില്‍ വിപണി ശക്തമാക്കുന്നതിനും എല്‍.എം.ആര്‍.എ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മികച്ച ഫലമുളവാക്കുന്നതായി മന്ത്രി വിലയിരുത്തി. എല്‍.എം.ആര്‍.എ പദ്ധതികള്‍ക്ക് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന പിന്തുണക്ക് ഉസാമ അല്‍ അബ്‌സി നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
