കെ. സുധാകരെൻറ സ്ഥാനാരോഹണം ആഘോഷിച്ചു
text_fieldsെഎ.വൈ.സി.സി പ്രവർത്തകർ മുഹറഖിൽ നടത്തിയ ലഡു വിതരണം
മനാമ: കെ. സുധാകരൻ കെ.പി.സി.സി പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്തതിൽ ആഹ്ലാദം പ്രകടിപ്പിച്ച് െഎ.വൈ.സി.സി പ്രവർത്തകർ ലഡു വിതരണം ചെയ്തു. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. െഎ.വൈ.സി.സി ഓഫിസിൽ നടന്ന ചടങ്ങ് പ്രസിഡൻറ് അനസ് റഹീം ഉദ്ഘാടനം ചെയ്തു.
പരമ്പരാഗത ശൈലിയിൽനിന്ന് മാറി കെ. സുധാകരനും വി.ഡി. സതീശനും പോലുള്ളവർ നേതൃത്വത്തിൽ വന്നത് സ്വാഗതാർഹമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. സെക്രട്ടറി എബിയോൻ അഗസ്റ്റിൻ, വൈസ് പ്രസിഡൻറ് ഫാസിൽ വട്ടോളി, രജീഷ് പി.സി, പ്രമീജ് കുമാർ എന്നിവർ സംസാരിച്ചു. ശിഹാബ് കറുകപ്പുത്തൂർ, താഹ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

