കെ.എം.സി.സി ബഹ്റൈൻ അനുശോചിച്ചു
text_fieldsഎസ്.വി. അബ്ദുറഹ്മാൻ മാസ്റ്റർ
മനാമ: കെ.എം.സി.സി ബഹ്റൈൻ മുൻ പ്രസിഡൻറ് എസ്.വി. ജലീലിെൻറ പിതാവ് എസ്.വി. അബ്ദുറഹ്മാൻ മാസ്റ്ററുടെ വിയോഗത്തിൽ കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. അദ്ദേഹത്തിെൻറ വേർപാടിൽ കുടുംബത്തിനുണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതായും പരേതനു വേണ്ടി പ്രാർഥനകൾ നടത്തണമെന്നും പ്രസിഡൻറ് ഹബീബ് റഹ്മാനും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും പറഞ്ഞു.
വടകര ഇരിങ്ങൽ കോട്ടക്കൽ ശാഖ മുസ്ലിം ലീഗ് മുൻ പ്രസിഡൻറായിരുന്ന എസ്.വി. അബ്ദുറഹ്മാൻ മാസ്റ്റർ വടകരയിലെയും കോട്ടക്കലിലെയും സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്നു. എം.എസ്.എഫ് കോഴിക്കോട് ജില്ല സെക്രട്ടറി, വടകര മുജാഹിദ് മസ്ജിദ് കമ്മിറ്റി സ്ഥാപക ഭാരവാഹി, കെ.എൻ.എം ജില്ല സെക്രട്ടറി, വോളിബാൾ അസോസിയേഷൻ ജില്ല ഭാരവാഹി, മുസ്ലിം എംപ്ലോയിസ് കൾചറൽ ഓർഗനൈസേഷൻ (മെക്കോ) സംസ്ഥാന പ്രസിഡൻറ്, അഖിലേന്ത്യ ലീഗ് മുഖപത്രമായിരുന്ന ലീഗ് ടൈംസ് വടകര ലേഖകൻ, കോട്ടക്കൽ യൂത്ത് വിങ് ഭാരവാഹി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
വളയം വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചത്. ഭാര്യ: ഖദീജ. മറ്റു മക്കൾ: ബഷീർ ബഹ്റൈൻ, സുഹറ, ഷാഹിന. മരുമക്കൾ: അബൂബക്കർ, (വടകര), നൗഷാദ് (ഉള്ളിയേരി), ബുഷ്റ (ബാലുശ്ശേരി), നസീമ (മണിയൂർ). സഹോദരങ്ങൾ: പരേതനായ എസ്.വി. മുഹമ്മദ്, എസ്.വി. ഉസ്മാൻ, എസ്.വി. റഹ്മത്തുല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

