കെ. കരുണാകരൻ ചരമവാർഷികം; പ്രാതൽ ഭക്ഷണവും വസ്ത്ര വിതരണവും നടത്തി
text_fieldsലീഡർ കെ. കരുണാകരൻ സ്റ്റഡി സെന്റർ ബഹ്റൈൻ യൂനിറ്റ് നടത്തിയ അനുസ്മരണ പരിപാടിയിൽനിന്ന്
ബഹ്റൈൻ: കേരളത്തിന്റെ സമഗ്ര വികസന നായകനും ജനകീയ മുഖ്യമന്ത്രിയുമായിരുന്ന ലീഡർ കെ. കരുണാകരന്റെ 15ാം ചരമവാർഷികത്തോട് അനുബന്ധിച്ച് ലീഡർ കെ. കരുണാകരൻ സ്റ്റഡി സെന്റർ ബഹ്റൈൻ യൂനിറ്റ് തൊഴിലാളികൾക്ക് പ്രാതൽ ഭക്ഷണവും വസ്ത്ര വിതരണവും നടത്തി.
വൈകീട്ട് നടന്ന ലീഡർ അനുസ്മരണവും കൂട്ടപ്രാർഥനയും പുഷ്പാർച്ചനയും വിവിധ മേഖലയിലുള്ളവർ പങ്കെടുത്തു. കെ.സിറ്റി സൽമാനിയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലീഡർ കെ. കരുണാകരൻ സ്റ്റഡി സെന്റർ ഗൾഫ് കോഓഡിനേറ്റർ ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു. മുതിർന്ന പ്രവാസി കോൺഗ്രസ് നേതാവ് ശ്രീ അജിത് കുമാർ മുഖ്യപ്രഭാഷണം നടത്തി. ലീഡറും ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗും എന്ന മഹത്തായ കാലഘട്ടത്തെപ്പറ്റി കെ.എം.സി.സി ഭാരവാഹി നിസാർ ഉസ്മാൻ അനുസ്മരിച്ചു സംസാരിച്ചു. സയ്യിദ് ഹനീഫ്. സത്യൻ പേരാമ്പ്ര ലീഡറുടെ ചരിത്ര ഓർമകളെ അനുസ്മരിച്ച് സ്റ്റഡി സെന്റർ ഭാരവാഹി സെമീർ പൊട്ടാചോല നന്ദി പറഞ്ഞു. പരിപാടികൾക്ക് അജീഷ് കെ.വി. നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

