കെ. കരുണാകരൻ ഇതിഹാസ നായകൻ-ഷാനിമോൾ ഉസ്മാൻ

14:36 PM
11/07/2018

മനാമ: ലീഡർ കെ കരുണാകരൻ കോൺഗ്രസ് രാഷ്​ട്രീയത്തിലെ കാലഘട്ടത്തിലെ ഇതിഹാസ നായകനാണെന്ന് മുൻ എ.ഐ.സി.സി സെക്രട്ടറി ഷാനിമോൾ ഉസ്​മാൻ അഭിപ്രായപെട്ടു. ഐ.വൈ.സി.സിയുടെ കെ കരുണാകരൻ ജന്മശതാബ്​ദിയാഘോഷം മനാമ ഫുഡ് സിറ്റി റെസ്​റേറാറൻറ്​ ഹാളിൽ ഉദ്ഘാടനം ചെയ്​ത്​  സംസാരിക്കുകയായിരുന്നു അവർ, കേരളത്തിലെ കോൺഗ്രസ് ഇന്ന് അനുഭവിക്കുന്നത് ലീഡറെ പോലെ ദിഷണാശാലിയായ നേതാവി​​​െൻറ അഭാവമാണ്​. ബൂത്ത് തലം തൊട്ട് ഉന്നത തലം വരെയുളള പ്രവർത്തകരുടെ പ്രിയങ്കരനാകാൻ അദ്ദേഹത്തിനു കഴിഞ്ഞു.

ഒരു ഭരണാധികാരി എങ്ങനെയാകണമെന്ന് കാണിച്ച് തന്ന നേതാവുമായിരുന്നു അദ്ദേഹമെന്നും ഷാനിമോൾ പറഞ്ഞു. ഐ.വൈ.സി.സി വൈസ് പ്രസിഡൻറ്​ ദിലീപ് ബാലകൃഷ്​ണ​​​െൻറ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് സിൻസൻ​ ചാക്കോ  എനിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ്​ റിച്ചി കളത്തൂരേത്ത് സ്വാഗതമാശംസിച്ച സമ്മേളനത്തിൽ മെംബർഷിപ്പ് സെക്രട്ടറി ജെയ്​സൺ മുണ്ട്കോട്ടക്കൽ നന്ദി പറഞ്ഞു, പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ഐ.വൈ.സി.സി അംഗം ഷഹീർ വരവൂരിന്​  യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ്​ സി.ആർ മഹേഷ് ഐ.വൈ.സി.സി യുടെ ഉപഹാരം കൈമാറി.

Loading...
COMMENTS