കെ. കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ചു
text_fieldsഐ.വൈ.സി.സി ഗുദൈബിയ-ഹൂറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ. കരുണാകരൻ അനുസ്മരണം
മനാമ: ഐ.വൈ.സി.സി ഗുദൈബിയ-ഹൂറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡർ കെ. കരുണാകരൻ അനുസ്മരണവും ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. ഇന്ത്യൻ രാഷ്ട്രീയത്തിൽ പകരംവെക്കാനില്ലാത്ത നേതാവായിരുന്നു കെ. കരുണാകരനെന്നും അദ്ദേഹത്തിെൻറ അഭാവം ഇന്നും നിലനിൽക്കുന്നുവെന്നും അനുസ്മരണ പ്രഭാഷണം നടത്തിയ ദേശീയ ചാരിറ്റി വിങ് കൺവീനർ ഷഫീക്ക് കൊല്ലം പറഞ്ഞു.
ദേശീയ കമ്മിറ്റി പ്രസിഡന്റ് ജിതിൻ പരിയാരം, ഏരിയ പ്രസിഡന്റ് പ്രമീജ് കുമാർ, ഏരിയ വൈസ് പ്രസിഡന്റ് രജീഷ്, ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ, ദേശീയ വൈസ് പ്രസിഡന്റ് രഞ്ജിത്ത് പി.എം, ദേശീയ ജോ. സെക്രട്ടറിമാരായ ബൈജു വണ്ടൂർ, മുഹമ്മദ് ജമീൽ, മീഡിയ സെൽ കൺവീനർ അലൻ ഐസക്, ഇർഷാദ്, വൈശാഖ് നമ്പ്യാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

