എസ്.എൻ.സി.എസിലെ വിദ്യാരംഭ ചടങ്ങുകൾക്കായി കെ. ജയകുമാർ ബഹ്‌റൈനിൽ എത്തി
text_fieldsബഹ്‌റൈൻ ഇന്റർനാഷനൽ വിമാനത്താവളത്തിൽ കെ.ജയകുമാറിനെ സ്വീകരിക്കുന്നു
മനാമ: ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാരംഭ ചടങ്ങുകൾക്കായി കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും മലയാളം സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസിലറും കവിയും ഗാനരചയിതാവുമായ കെ.ജയകുമാർ ബഹ്‌റൈനിൽ എത്തി.
എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ, ആക്ടിങ് സെക്രട്ടറി പ്രസാദ് വാസു, വൈസ് ചെയർമാൻ സന്തോഷ് ബാബു, മറ്റ് ഡയറക്ടർസ് ബോർഡ് അംഗങ്ങൾ എന്നിവർ ചേർന്ന് ബഹ്‌റൈൻ ഇന്റർനാഷണൽ വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു.
വിജയദശമി നാളായ ബുധനാഴ്ച്ച രാവിലെ 5.30 മുതൽ കുരുന്നുകൾക്കുള്ള വിദ്യാരംഭചടങ്ങുകൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രജിസ്ട്രേഷനായി 39040964, 33109714, 39605002 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.