സമസ്ത ജന.സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ പ്രഭാഷണം ഇന്ന്
text_fieldsസമസ്ത ബഹ്റൈന്‍ മനാമ ഇർശാദുൽ മുസ് ലിമീൻ മദ്റസ റമദാനിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന തജ്ഹീസെ റമദാൻ പ്രഭാഷണത്തിന് മുന്നോടിയായി നടത്തിയ വാർത്തസമ്മേളനം
മനാമ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ പ്രഭാഷണവും പ്രാർഥനാ സദസ്സും വെള്ളിയാഴ്ച രാത്രി എട്ടിന് മനാമ പാകിസ്താൻ ക്ലബ് ഗ്രൗണ്ടിൽ നടക്കും. സമസ്ത ബഹ്റൈന്‍ മനാമ ഇർശാദുൽ മുസ് ലിമീൻ മദ്റസ റമദാനിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന തജ്ഹീസെ റമദാൻ പ്രഭാഷണത്തിൽ മുഖ്യാതിഥിയായാണ് പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ ബഹ്റൈനിലെത്തുന്നതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നൗഷാദ് ബാഖവി ചിറയിൻകീഴ് മുഖ്യപ്രഭാഷണം നടത്തും.
ബഹ്റൈൻ ഡെപ്യൂട്ടി സ്പീക്കർ ശൈഖ് അഹ്മദ് അബ്ദുൽ വാഹിദ് അൽ കറാത്ത ഉദ്ഘാടനം നിർവഹിക്കും. ബഹ്റൈൻ എം.പി ഹസൻ റാശിദ് ബുകമാസ്, ഡോ. യൂസുഫ് അൽ അലവി, സമസ്ത ബഹ്റൈൻ കേന്ദ്ര-ഏരിയ നേതാക്കൾ, ജംഇയ്യത്തുൽ മുഅല്ലിമീൻ, എസ്.കെ.എസ്.എസ്.എഫ് നേതാക്കൾ, ബഹ്റൈനിലെ മറ്റു സാമൂഹിക സാംസ്കാരിക നേതാക്കൾ തുടങ്ങിയവൾ പങ്കെടുക്കും.
സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി വി.കെ. കുഞ്ഞമ്മദ് ഹാജി, ട്രഷറർ എസ്.എം. അബ്ദുൽ വാഹിദ്, മനാമ മദ്റസ സദർ മുഅല്ലിം അശ്റഫ് അവൻവരി ചേലക്കര, മനാമ ഇർശാദുൽ മുസ്ലിമീൻ മദ്റസ ഭാരവാഹികളായ അബ്ദുൽ റസാഖ്, എൻ.ടി. അബ്ദുൽ കരീം, സുബൈർ അത്തോളി, ഹാഫിള് ശറഫുദ്ധീൻ മൗലവി, നവാസ് കുണ്ടറ, മോനു മുഹമ്മദ്, ജസീർ വാരം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

