ജനങ്ങളുടെ സുഖ-ദുഃഖങ്ങളിൽ ചേർന്ന് നിന്നാൽ, ജനങ്ങളും കൂടെ നിൽക്കും -ജ്യോതി കുമാർ ചാമക്കാല
text_fieldsഒ.ഐ.സി.സി കൊല്ലം ജില്ല കമ്മറ്റി നൽകിയ സ്വീകരണത്തിൽ ജ്യോതി കുമാർ ചാമക്കാല സംസാരിക്കുന്നു
മനാമ : ജനങ്ങളുടെ സുഖ- ദുഃഖങ്ങളിൽ അവരോടൊപ്പം ചേർന്ന് നിന്നാൽ അവരും നമ്മളെ ചേർത്ത് പിടിക്കും എന്നതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് റിസൾട്ടിൽ നിന്ന് മനസ്സിലായതെന്ന് പത്തനാപുരം എം.എൽ.എ ജ്യോതികുമാർ ചാമക്കാല. ഒ.ഐ.സി.സി ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണ സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി നേതൃത്വം വിജയ സാധ്യത കൂടിയ മറ്റ് പല സീറ്റിലും തന്നെ പരിഗണിച്ചിരുന്നു. പക്ഷെ കഴിഞ്ഞ അഞ്ചു വർഷം പത്തനാപുരം കാരോട് ചേർന്ന് നിന്നപ്പോൾ അവർ തന്റെ കൂടെ നിൽക്കും എന്ന ആത്മവിശ്വാസം തനിക്കുണ്ടായിരുന്നു. പരാജയത്തിൽ നിന്ന് വിജയത്തിലേക്ക് കുറുക്കുവഴികൾ ഒന്നും ഇല്ല. കഠിനാദ്വാനവും, ആത്മവിശ്വാസവും ആണ് തന്നെ മുന്നോട്ട് നയിച്ചത്. തിരഞ്ഞെടുപ്പിന് മുൻപ് നടന്ന സർവേകൾ എല്ലാം തന്റെ പരാജയം ആണ് പ്രവചിച്ചത്, എക്സിറ്റ് പോളുകളും അങ്ങനെ തന്നെ ആണ് വിധി എഴുതിയത്. ഒ.ഐ.സി.സി കൊല്ലം ജില്ല പ്രസിഡന്റ് വില്യം ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം മുഖ്യപ്രഭാഷണം നടത്തി. ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ദേശീയ വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ മറ്റ് ജനറൽ സെക്രട്ടറിമാർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

