Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅവകാശപ്പെട്ട ഇടങ്ങൾ...

അവകാശപ്പെട്ട ഇടങ്ങൾ എല്ലാവർക്കും അനുവദിക്കുക –ജസ്​റ്റിസ്​ കുര്യൻ ജോസഫ്​

text_fields
bookmark_border
അവകാശപ്പെട്ട ഇടങ്ങൾ എല്ലാവർക്കും അനുവദിക്കുക –ജസ്​റ്റിസ്​ കുര്യൻ ജോസഫ്​
cancel

മനാമ: മനുഷ്യ സ്​നേഹത്തി​​​െൻറ സമാനതകളില്ലാത്ത ഉദാഹരണമായി മാറിയ സംഘടനയാണ്​ ‘തണൽ’എന്ന്​ ജസ്​റ്റിസ് കുര്യൻ ജ ോസഫ് പറഞ്ഞു. തണൽ ബഹ്‌റൈൻ ചാപ്റ്റർ കേരളീയ സമാജവുമായി ചേർന്ന് അവതരിപ്പിച്ച ‘ചിരിയിലേക്കുള്ള ദൂരം’ എന്ന പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സഹതാപത്തിനപ്പുറം മറ്റുള്ളവർക്ക് അവകാശപ്പെട്ട ഇടം അനുവദിച്ചു കൊടുക്കുമ്പോഴാണ് നാം സഹജീവികളോട് നീതി പുലർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. തുല്യനീതി നൽകുമ്പോൾ മാത്രമാണ് മനുഷ്യർ പരസ്​പരമുള്ള കടമ നിർവഹിക്കുന്നത്​. വൃദ്ധ സദനങ്ങൾ ഒരുപാട്​ ഉയരുന്ന കാലഘട്ടമാണിത്​. ഇവിടെ കൂടിയിരിക്കുന്നവരെങ്കിലും തങ്ങളുടെ മാതാപിതാക്കളുടെ സംരക്ഷകരായി മാറണമെന്ന്​ അദ്ദേഹം പറഞ്ഞു.
തണൽ ബഹ്‌റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി യു.കെ. ബാലൻ സ്വാഗതം പറഞ്ഞു. കേരളീയ സമാജം പ്രസിഡൻറ്​ പി.വി. രാധാകൃഷ്​ണ പിള്ള അധ്യക്ഷത വഹിച്ചു. തണലുമായി സഹകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എല്ലാ സഹായങ്ങളുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തണൽ ചെയർമാൻ ഡോ. വൈ. ഇദ്‌രീസ്, ബഹ്‌റൈൻ പാർലമ​​െൻറ്​ അംഗം ഡോ. മഅ്​സൂമ ഹസൻ അബ്​ദുറഹീം, സമാജം സെക്രട്ടറി എം.പി. രഘു, ഗവേഷക അന്ന ക്ലമൻസ്, അഭിഭാഷക ഡോ.സ്​മിത നിസാർ, റസാഖ് മൂഴിക്കൽ, തണൽ ട്രഷറർ റഷീദ് മാഹി തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ കൺവീനർ റഫീഖ് അബ്​ദുല്ല നന്ദി പ്രകാശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Justices Kurian meet
News Summary - Justices Kurian meet, Bahrain
Next Story