Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജൂനിയർ ബഹ്‌റൈൻ...

ജൂനിയർ ബഹ്‌റൈൻ റാങ്കിംഗ് സർക്യൂട്ട്; ഇന്ത്യൻ സ്‌കൂൾ വിദ്യാർഥി അർജുന്‍ അരുൺകുമാറിന് ബാഡ്മിന്റൺ കിരീടം

text_fields
bookmark_border
ജൂനിയർ ബഹ്‌റൈൻ റാങ്കിംഗ് സർക്യൂട്ട്; ഇന്ത്യൻ സ്‌കൂൾ വിദ്യാർഥി അർജുന്‍ അരുൺകുമാറിന് ബാഡ്മിന്റൺ കിരീടം
cancel

മനാമ: ഇക്കഴിഞ്ഞ മെയ് 29 മുതൽ 31 വരെ ജുഫൈറിലെ അൽ നാസിർ ക്ലബ്ബിൽ നടന്ന ജൂനിയർ ബഹ്‌റൈൻ റാങ്കിംഗ് സർക്യൂട്ട് രണ്ടിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്ത്യൻ സ്കൂളിന്റെ മെഡൽ നേട്ടത്തിൽ മുന്നിൽ നിൽക്കുന്നത് ഏഴാം ക്ലാസ് വിദ്യാർത്ഥി അർജുൻ അരുൺകുമാറാണ്. നാല് വിഭാഗങ്ങളിലായി അർജുൻ ചാമ്പ്യൻഷിപ്പ് കിരീടങ്ങൾ നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.

അണ്ടർ 13 സിംഗിൾസ്, അണ്ടർ 13 ഡബിൾസ്, അണ്ടർ 15 ഡബിൾസ് എന്നിവയിൽ ജേതാവായ അർജുൻ അണ്ടർ 15 സിംഗിൾസ് വിഭാഗത്തിൽ റണ്ണർ അപ്പായി. തുടർച്ചയായ രണ്ടാം വർഷമാണ് അർജുൻ തന്റെ റാങ്കിംഗ് കിരീടങ്ങൾ വിജയകരമായി നിലനിർത്തുന്നത്. അണ്ടർ 13 ഡബിൾസ് വിഭാഗത്തിൽ ഇന്ത്യൻ സ്‌കൂൾ ഏഴാം ക്ലാസിലെ വൈ. രാമയും അണ്ടർ 15 ഡബിൾസിൽ എട്ടാം ക്ലാസിലെ ധീരജ് ശ്യാമും റണ്ണർ അപ്പ് സ്ഥാനം നേടി. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ഫിസിക്കൽ എജ്യുക്കേഷൻ മേധാവി ശ്രീധർ ശിവ സാമിയ്യ എന്നിവർ വിജയികളെ അനുമോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahrain NewsIndia
News Summary - Junior Bahrain Ranking Circuit: Indian School student Arjun Arunkumar wins badminton title
Next Story