ജോയ് ആലുക്കാസ് ന്യൂജഴ്സിയില്‍ നവീകരിച്ച ഷോറൂം തുറന്നു
text_fieldsന്യൂജഴ്സിയില്‍ പുതുതായി നവീകരിച്ച ഷോറൂം ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥികളായി ന്യൂജഴ്സി മേയര്‍ സാം ജോഷിയും ജോയ് ആലുക്കാസ് ഗ്രൂപ് ചെയര്മാന് ജോയ് ആലുക്കാസും
ദുബൈ: ജോയ് ആലുക്കാസിന്റെ ന്യൂജഴ്സിയിലെ പുതുതായി നവീകരിച്ച ഷോറൂം ജൂണ്‍ 15ന് ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം രൂപകല്പന ചെയ്യുന്ന ബെസ്പോക് ജ്വല്ലറി ശേഖരങ്ങളും ലോകോത്തര സേവനവും പുതിയ ഷോറൂമിലും ഉറപ്പുവരുത്തിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ ന്യൂജഴ്സിയിലെ എഡിസണ് മേയര്‍ സാം ജോഷിയും ജോയ് ആലുക്കാസ് ഗ്രൂപ് ചെയര്മാന് ജോയ് ആലുക്കാസും പങ്കെടുത്തു.
ന്യൂജഴ്സി ഷോറൂം നവീകരിച്ച് വീണ്ടും തുറക്കുന്നത് ബ്രാന്‍ഡിന്റെ പ്രയാണത്തില്‍ ഏറ്റവും പുതിയ നാഴികക്കല്ലാണെന്ന് ജോയ് ആലുക്കാസ് ഗ്രൂപ് ചെയര്മാന് ജോയ് ആലുക്കാസ് പറഞ്ഞു. ഗ്രാന്‍ഡ് റീ ഓപണിങ് ആഘോഷിക്കുന്നതിനായി ഒരു എക്സ്ക്ലൂസിവ് പ്രമോഷനാണ് അവതരിപ്പിച്ചിരിക്കുന്നത്.
1000 ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് സമ്മാനമായി 0.200 ഗ്രാം സ്വര്‍ണ നാണയം ലഭിക്കും. 2000 ഡോളറിന്റെ വജ്രം, പോള്‍കി, പേള്‍ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഒരു ഗ്രാം സ്വര്‍ണ നാണയവും ലഭിക്കും. ജൂണ്‍ 15 മുതല്‍ 23 വരെ മാത്രമാണ് ഓഫർ കാലാവധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

