ജോസഫ് കോരുതിെൻറ മൃതദേഹമെങ്കിലും കാണാൻ അമ്മ നാട്ടിൽ കാത്തിരിക്കുന്നു
text_fieldsമനാമ: 31 വർഷങ്ങൾക്കു മുമ്പ് ബഹ്റൈനിലെത്തി 16 വർഷമായി നാട്ടിലുള്ള ബന്ധുക്കളുമായി യാതൊരു ബന്ധവും പുലർത്താത്ത ബഹ്റൈനിൽ കഴിയുകയും കഴിഞ്ഞ മെയ് 11ന് മരിക്കുകയും ചെയ്ത ജോസഫ് കോരുതിെൻറ മൃതദേഹമെങ്കിലും ഒരു നോക്കു കാണാനായി 79 വയസുള്ള മാതാവ് അമ്മിണി കാത്തിരിക്കുന്നു.
പത്തനംതിട്ട ജില്ലയിൽ തിരുവല്ലക്കടുത്ത് ഇരവിപേരൂർ സ്വദേശിയായ ജോസഫ് കോരുതിെൻറ മൃതദേഹം മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാകുന്നതും കാത്ത് സൽമാനിയ ആശുപത്രിയിലെ മോർച്ചറിയിലാണ്. എംബസിയിൽ നിന്ന് ഔട്ട് പാസ്സ് ലഭ്യമായാൽ മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള ചെലവ് ബഹ്റൈൻ മാർത്തോമ ചർച്ച് നൽകാമെന്നേറ്റിട്ടുണ്ട്. അതേസമയം ബഹ്റൈനിലെ സാമൂഹിക പ്രവർത്തകൻ സിയാദ് ഏഴംകുളം കോരുത് ജോസഫിെൻറ കുടുംബത്തെ സന്ദർശിച്ചു.
ബഹ്റൈൻ മുൻ പ്രവാസിയും ഡയാലിസ് രോഗിയുമായ സഹോദരൻ കുര്യൻ ജോസഫിനേയും, ജോസഫ് കോരുതിെൻറ ഭാര്യ, മകൻ മറ്റു കുടുംബാഗങ്ങൾ ഇരവിപേരൂർ മാർത്തോമ ചർച്ച് വികാരി റവ.ഡാനിയൽ വർഗ്ഗീസ് എന്നിവരെ സാമൂഹ്യ പ്രവർത്തകൻ സിയാദ് ഏഴംകുളം ബ്ലോക്ക് പഞ്ചായത്തു മെമ്പർ ജിജിക്കൊപ്പമാണ് സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
