ജോസിെൻറ വിങ്ങുന്ന ഒാർമകൾക്കിടയിൽ ഭവനത്തിെൻറ താക്കോൽ കൈമാറി
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജത്തിെൻറ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന അശരണർക്ക് ഉള്ള ഭവന പദ്ധതിയിൽ, നസ്രത്ത് ചാരിറ്റബിൾ ട്രസ്ററുമായി സഹകരിച്ച് അങ്കമാലിക്കടുത്ത് തുറവൂരിൽ പണികഴിപ്പിച്ച ഭവനത്തിെൻറ താക്കോൽദാന ചടങ്ങ് നടന്നു. തുറവൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. വൈ. വർഗീസ് അധ്യക്ഷനായിരുന്നു. സമാജം പ്രസിഡൻറ് പി.വി രാധാകൃഷ്ണപിള്ള, സംസ്ഥാന വനിതകമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ, അങ്കമാലി നഗരസഭ ചെയർപേഴ്സൺ എം.എ ഗ്രേസി, ജില്ലാ പഞ്ചായത്ത് അംഗം സാംസണ്‍ ചാക്കോ, തുറവൂർ പഞ്ചായത്ത് അംഗം എം.എം. ജയ്സൺ, നസ്രത്ത് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ഫ്രാൻസിസ് കൈതാരത്ത് തുടങ്ങിയവരുംനിരവധി സമാജം അംഗങ്ങളും പങ്കെടുത്തു. ജീവിതത്തിൽ ചോർച്ചയില്ലാത്ത ഒരു സുരക്ഷിതമായ വീട്ടിൽ ഭാര്യയോടും മകനോടുമൊപ്പം അന്തിയുറങ്ങണമെന്ന ആഗ്രഹത്തോടെ ജീവിച്ചിരുന്ന ഗൃഹനാഥെൻറ വീടിന്‍റെ താക്കോൽ ദാനം ജോസ് ഇല്ലാതെയാണ് നടന്നത് എന്നത് നൊമ്പരമായി. കഴിഞ്ഞ ദിവസം അസുഖബാധിതനായി അദ്ദേഹം നിര്യതനായിരുന്നു.
സ്വന്തമായി ഭവനം എന്നത് തുറവൂർ കല്ലൂക്കാരൻ ജോസിന്‍റെ വലിയ ആഗ്രഹമായിരുന്നു. വാതക്കാട് സ്വന്തമായി ലഭിച്ച വീടിന്‍റെ നിർമ്മാണം പൂർത്തിയായി താമസിക്കാനായി കാത്തിരിക്കുമ്പോഴാണ് ആ വീട്ടിൽ ഭാര്യയ്ക്കും മകനും ഒപ്പം ഒരു ദിവസം പോലും അന്തിയുറങ്ങാനാകാതെ അദ്ദേഹം വിധിക്ക് കീഴടങ്ങിയത് . ഇൗ കുടുംബം വർഷങ്ങളായി തുറവൂർ വാട്ടർടാങ്കിന് സമീപത്തെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്.
വൃക്ക, കരൾ രോഗ ബാധിതനായിരുന്നജോസിെൻറ ചികിത്‌സയ്ക്കായി ഒട്ടേറെ ആശുപത്രികളിൽ കുടുംബം കയറിയിറങ്ങി. ജോലിയ്ക്ക് പോലും ജോസിന് പോകുവാൻ പറ്റാതെ വന്നതോടെ ഇവരുടെ ജീവിതം വളരെ ദുരിതത്തിലായി. ഈ കുടുംബത്തിെൻറ ദുരിതം അറിഞ്ഞ് റോജി എം. ജോൺ എം.എൽ.എയുടെ ഇടപ്പെടല്‍ മൂലം ബഹ്‌റൈൻ കേരളീയ സമാജത്തിെൻറ ഭവന പദ്ധതിയിലുള്‍പ്പെടുത്തി നസ്രത്ത് ചാരിറ്റബിൾ ട്രസ്റ്റാണ് വീടും സ്ഥലവും നൽകിയത്. നസ്രത്ത് ചാരിറ്റബിൾട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ഫ്രാൻസിസ് കൈതാരത്ത് ഗ്രേയ്‌സ് നഗറിൽ ജോസിനായി വീട് പണികഴിപ്പിച്ചു. ഒരാഴ്ച മുമ്പ് ജോസും ഭാര്യ മേരിയും മകൻ ക്രിസ്റ്റോയും വാതക്കാടെത്തി പുതിയ വീട് കണ്ടിരുന്നു. ജോസിെൻറയും കുടുംബത്തിെൻറയും അഭിപ്രായം അറിഞ്ഞതിനുശേഷമാണ് താക്കോൽ ദാനച്ചടങ്ങിന്‍റെ തീയതി നിശ്ചയിച്ചത്. ജോസിെൻറ വിങ്ങുന്ന ഓർമ്മകളോടെയാണ് ഭാര്യ മേരി റോജി എം.ജോൺ എംഎൽഎയിൽ നിന്നും താക്കോൽ ഏറ്റു വാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
