ജോളിയച്ചന്റെ നിയമനം വിശ്വാസികൾക്ക് ഇരട്ടിമധുരം - എ.കെ.സി.സി
text_fieldsബഹ്റൈൻ എ.കെ.സി.സി സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങ്
മനാമ: അറബ് മണ്ണിൽ സീറോ മലബാർ സഭയുടെ ആദ്യ അപ്പസ്തോലിക്ക് വിസിറ്റേറ്ററായി നിയമിതനായ ഇരിങ്ങാലക്കുട രൂപത വൈദിക ചാൻസലർ മോൺ. ജോളി വടക്കൻ അച്ചനെ ബഹ്റൈൻ എ.കെ.സി.സി ആദരിച്ചു. കഴിഞ്ഞദിവസം ചേർന്ന എ.കെ.സി.സി ഭാരവാഹികളുടെ യോഗത്തിൽ ഗ്ലോബൽ സെക്രട്ടറിയും ബഹ്റൈൻ പ്രസിഡന്റുമായ ചാൾസ് ആലുക്ക, വൈസ് പ്രസിഡന്റ് പോളി വിതയത്തിൽ, ജനറൽ സെക്രട്ടറി ജീവൻ ചാക്കോ എന്നിവർ സംസാരിച്ചു.
ആഗോളതലത്തിൽ സീറോ മലബാർ സഭവിശ്വാസികളെ സഭയോടൊപ്പം ചേർത്തുനിർത്തുന്നതിനും അവരുടെ അജപാലനദൗത്യം ഏറ്റെടുക്കുന്നതിനും സഭക്ക് പുതിയ സംവിധാനങ്ങൾ ഗൾഫ് മേഖലയിൽ ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജോളി അച്ചന്റെ നിയമനം. ഈയൊരു നിയമനത്തിനുവേണ്ടി, പ്രയത്നിച്ച ഏവർക്കും എന്നും പ്രത്യേകം നന്ദിയുണ്ടാകുമെന്ന് ബഹ്റൈൻ എ.കെ.സി.സി ജനറൽ സെക്രട്ടറി ജീവൻ ചാക്കോ പറഞ്ഞു.ഭാരവാഹികളായ ജോജി കുര്യൻ, ജെയിംസ് ജോസഫ്, രതീഷ് സെബാസ്റ്റ്യൻ, ജെൻസൻ ദേവസി, മോൻസി മാത്യു, അലക്സ് സ്കറിയ എന്നിവരും പങ്കെടുത്തു. പരിപാടിയുടെ കൺവീനർ ജസ്റ്റിൻ ജോർജ് സ്വാഗതവും ജോയന്റ് കൺവീനർ റോബിൻ കെ. സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

