Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ഡി.എഫിന്‍റെ നേതൃത്വത്തിൽ ജി.സി.സി രാജ്യങ്ങളുടെ സംയുക്ത സൈനികാഭ്യാസം ഇന്നു മുതൽ ബഹറൈനിൽ

text_fields
bookmark_border
ബി.ഡി.എഫിന്‍റെ നേതൃത്വത്തിൽ ജി.സി.സി രാജ്യങ്ങളുടെ സംയുക്ത സൈനികാഭ്യാസം ഇന്നു മുതൽ ബഹറൈനിൽ
cancel

മനാമ: ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സിന്റെ (ബി.ഡി.എഫ്) നേതൃത്വത്തിൽ ജി.സി.സി രാജ്യങ്ങളുടെ സംയുക്ത സൈനികാഭ്യാസമായ "ബഹ്‌റൈൻ ഷീൽഡ്" ഇന്ന് മുതൽ ജൂലൈ 30 വ്യാഴാഴ്ച വരെ നടക്കും. ജി.സി.സി രാജ്യങ്ങളിലെ സായുധ സേനകളുടെ സഹകരണത്തോടെയാണ് ഈ അഭ്യാസം സംഘടിപ്പിക്കുന്നത്. സംയുക്ത സൈനിക സഹകരണം ശക്തിപ്പെടുത്തുക, വിദഗ്ധ വിവരങ്ങൾ കൈമാറുക, സംയുക്ത പ്രവർത്തന സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തുക എന്നിവയാണ് ഈ സൈനികാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

യുദ്ധസജ്ജീകരണങ്ങൾ മെച്ചപ്പെടുത്തുന്നതിനും, പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിനും, സംയുക്ത പ്രവർത്തനങ്ങൾക്കായുള്ള ആസൂത്രണം ശക്തമാക്കുന്നതിനും ഇത്തരം അഭ്യാസങ്ങൾ സഹായകരമാകുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, പങ്കെടുക്കുന്ന സേനകൾക്കിടയിൽ ഒരേ തരത്തിലുള്ള പ്രവർത്തന തന്ത്രങ്ങൾ രൂപീകരിക്കാനും, പൊതുവായ വെല്ലുവിളികളെ നേരിടാൻ സൈനിക സഹകരണവും ഏകോപനവും ശക്തിപ്പെടുത്താനും ഈ സൈനികാഭ്യാസം അവസരമൊരുക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Joint military exercise of GCC countries under the leadership of BDF begins today in Bahrain
Next Story