Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഡോ. പി.വി. ചെറിയാന്...

ഡോ. പി.വി. ചെറിയാന് അനുശോചനവുമായി 64 സംഘടനകളുടെ സംയുക്ത യോഗം

text_fields
bookmark_border
ഡോ. പി.വി. ചെറിയാന് അനുശോചനവുമായി 64 സംഘടനകളുടെ സംയുക്ത യോഗം
cancel

മനാമ: ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യമായിരുന്ന ഡോ. പി.വി ചെറിയാന്റെ വിയോഗത്തിൽ ബി.എം.സിയുടെ നേതൃത്വത്തിൽ ബഹ്റൈനിലെ 64 സംഘടനകൾ ചേർന്ന് സംയുക്ത അനുശോചന യോഗം സംഘടിപ്പിച്ചു. ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്തിന്റെ അധ്യക്ഷതയിൽ, നടന്ന യോഗത്തിൽ, വിവിധ സംഘടനകളിൽ നിന്നുള്ള പ്രതിനിധികളും, കലാ സാംസ്കാരിക ജീവകാരുണ്യ രംഗത്തെ പ്രമുഖരും പങ്കെടുത്തു. മൗനപ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ ഡോ. ചെറിയാൻ, ബി.എം.സിയുമായി ബന്ധപ്പെട്ട വിവിധ സാമൂഹിക പ്രവർത്തനങ്ങൾക്കും, ബഹ്റൈൻ പ്രവാസ ലോകത്തിനും നൽകിയ സംഭാവനകൾ ഉൾക്കൊള്ളുന്ന ഒരു ഹൃസ്വ വീഡിയോയും പ്രദർശിപ്പിച്ചു. ബി.എം.സിയുമായുള്ള ഡോക്ടറുടെ ഓർമകളും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച അനുഭവങ്ങളും ഫ്രാൻസിസ് കൈതാരത്ത് ഓർമിച്ചു. ഡോക്ടറുമായി തങ്ങൾക്ക് പ്രിയമുള്ള ഓർമകളും ഓരോ സംഘടന പ്രതിനിധികളും അനുശോചന യോഗത്തിൽ പങ്കുവെച്ചു.

ബഹ്റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി, സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ പ്രമുഖ ഡോക്ടർ മറിയം ഫിദ, സോമൻ ബേബി, എബ്രഹാം ജോൺ, കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ, ആർ. പവിത്രൻ, ബഷീർ അമ്പലായി, റൈസൺ വർഗീസ്, ജയ മേനോൻ, പ്രകാശ് വടകര, അൻവർ നിലമ്പൂർ, ഷാജഹാൻ കരുവന്നൂർ, കൃഷ്ണകുമാർ, കെ.ടി. സലീം, അനിൽ യു.കെ, നൗക ജനറൽ സെക്രട്ടറി അശ്വതി മിഥുൻ, ഷറഫ്, രാജൻ, രാജ് കൃഷ്ണൻ, രത്നകുമാർ, രാജേഷ് പെരുംകുഴി തുടങ്ങി ബഹ്‌റൈനിലെ ജീവകാരുണ്യ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

യോഗത്തിന് ചീഫ് കോർഡിനേറ്റർ മണിക്കുട്ടൻ സ്വാഗതവും, ജെമി ജോൺ നന്ദിയും രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsBahraingulf news malayalam
News Summary - Joint meeting of 64 organizations to offer condolences to Dr. P.V. Cherian
Next Story