ജോമോെൻറ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി; സംസ്കാരം ഇന്ന്
text_fieldsജോമോൻ
മനാമ: ശനിയാഴ്ച രാവിലെ ബഹ്റൈനിൽ ഹൃദയാഘാതംമൂലം നിര്യാതനായ മാധ്യമപ്രവർത്തകൻ ജോമോൻ കുരിശിങ്കലിെൻറ മൃതദേഹം തിങ്കളാഴ്ച വൈകീട്ട് കൊച്ചിയിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ സ്വദേശമായ കോട്ടയത്തേക്ക് കൊണ്ടുപോയി. രാവിലെ 10.30ന് സംസ്കാര ശുശ്രൂഷ കുരിശിങ്കൽ വടവാതൂർ വീട്ടിലും 11.30ന് എസ്.ഡി.എ ചർച്ചിലും നടക്കും. ജോമോന് അേന്ത്യാപചാരമർപ്പിക്കാൻ ബഹ്റൈനിലെ വിവിധ തുറകളിലുള്ള നിരവധിയാളുകൾ സൽമാനിയ മെഡിക്കൽ ആശുപത്രി മോർച്ചറി പരിസരത്ത് എത്തിയിരുന്നു.
എന്നാൽ, കർശനമായ കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ആർക്കും മൃതദേഹം കാണാനുള്ള അവസരം അധികൃതർ നൽകിയില്ല. മൃതദേഹം എംബാമിങ് കഴിഞ്ഞ് എയർപോർട്ടിലേക്ക് കൊണ്ടുപോകുന്നത് വരെ ബഹ്റൈനിെല സാമൂഹിക, സാംസ്കാരിക, മാധ്യമ മേഖലയിലുള്ള നിരവധി പേർ സഹായത്തിനുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

