തൊഴിലവസരങ്ങൾ വർധിപ്പിക്കും; കുറഞ്ഞ വരുമാനക്കാർക്കുള്ള സാമ്പത്തിക സഹായം ഈ മാസം മുതൽ
text_fieldsപ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ കൊട്ടാരത്തിൽ പ്രതിവാര മന്ത്രിസഭാ യോഗത്തിൽനിന്ന്
മനാമ: ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ കൊട്ടാരത്തിൽ പ്രതിവാര മന്ത്രിസഭാ യോഗം ചേർന്നു.
രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനുമുള്ള സുപ്രധാന തീരുമാനങ്ങൾ യോഗത്തിൽ കൈക്കൊണ്ടു. നാഷനൽ ഗാർഡിന്റെ 29ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് സായുധസേനയുടെ സുപ്രീം കമാൻഡർ കൂടിയായ ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന് മന്ത്രിസഭ അഭിനന്ദനങ്ങൾ അറിയിച്ചു.
സ്വദേശി ഉദ്യോഗാർഥികൾക്കായി 2025 അവസാനത്തോടെ ഓരോരുത്തർക്കും മൂന്ന് തൊഴിലവസരങ്ങൾ വീതം വാഗ്ദാനം ചെയ്യുന്ന പദ്ധതിയുടെ പുരോഗതി യോഗം അവലോകനം ചെയ്തു. ഇതുവരെ 18,657 ഉദ്യോഗാർഥികൾക്ക് ഈ രീതിയിൽ അവസരങ്ങൾ നൽകിക്കഴിഞ്ഞു. ഇത് നിശ്ചയിച്ച ലക്ഷ്യത്തേക്കാൾ കൂടുതലാണ്. പദ്ധതി വഴി ഇതിനകം 4,746 പൗരന്മാർക്ക് വിവിധ മേഖലകളിൽ ജോലി ലഭിച്ചതായും മന്ത്രിസഭ വിലയിരുത്തി. കൂടാതെ, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായം വർധിപ്പിക്കാനുള്ള ഉത്തരവ് ഈ മാസം മുതൽ പ്രാബല്യത്തിൽ വരുമെന്ന് സാമൂഹിക വികസന മന്ത്രാലയം ഉറപ്പാക്കി.
വിമാനത്താവളങ്ങളുടെയും എയർലൈനുകളുടെയും ഗുണനിലവാരം വിലയിരുത്തുന്ന ആഗോള സംഘടനയാണിത്. പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളിൽ, യമനിലെ പ്രശ്നപരിഹാരത്തിനായി ദക്ഷിണ യമനിലെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി ഒരു സമ്മേളനം വിളിച്ചുകൂട്ടാനുള്ള യമനിന്റെ നീക്കത്തെ ബഹ്റൈൻ സ്വാഗതം ചെയ്തു. ഈ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യയുടെ നടപടിയെ മന്ത്രിസഭ പ്രശംസിച്ചു. മേഖലയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാനും നയതന്ത്രപരമായ പരിഹാരങ്ങൾ കണ്ടെത്താനും സൗദിയുടെ ഈ നീക്കം സഹായകമാകുമെന്ന് മന്ത്രിസഭ പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

