Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൊഴില്‍ ദാന മേള മന്ത്രി ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
തൊഴില്‍ ദാന മേള മന്ത്രി ഉദ്ഘാടനം ചെയ്തു
cancel
camera_alt???????? ??? ??? ??????-??????? ????? ????? ??????? ?????? ????? ???????? ??? ????????? ???????? ??????????
മനാമ: ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലക്ക് ഊന്നല്‍ നല്‍കി സംഘടിപ്പിച്ച തൊഴില്‍ ദാന മേള തൊഴിൽ-സാമൂഹിക ക്ഷേമ കാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ ഉദ്ഘാടനം ചെയ്തു. സ്വദേശികള്‍ക്ക് വിവിധ മേഖലകളില്‍ തൊഴില്‍ ലഭിക്കുന്നതിന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ നിര്‍ദേശ പ്രകാരമാണ് തൊഴില്‍ ദാന മേളകള്‍ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സ്വകാര്യ മേഖലകളില്‍ കൂടുതല്‍ സ്വദേശി തൊഴിലന്വേഷകര്‍ക്ക് അവസരങ്ങള്‍ തുറന്നിടാന്‍ ഇത്തരം പരിപാടികള്‍ കാരണമാകും. തൊഴിലന്വേഷകര്‍ക്ക് എത്രയും വേഗം ഉചിതമായ തൊഴിലിടങ്ങളില്‍ എത്തിപ്പെടുന്നതിനും ഇതുപകരിക്കും. സായിദ് ടൗണിലെ മന്ത്രാലയത്തില്‍ നടക്കുന്ന തൊഴില്‍ ദാന മേള ഇന്ന് അവസാനിക്കും. ഉദ്ഘാടന ചടങ്ങില്‍ പാര്‍ലമ​െൻറ്​ അംഗങ്ങള്‍, വിവിധ സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - job fest-bahrain-gulf news
Next Story