Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജി​ദ്ഹാ​ഫ്‌​സ്...

ജി​ദ്ഹാ​ഫ്‌​സ് സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് പു​ത്ത​ൻ ലു​ക്കി​ലേ​ക്ക്

text_fields
bookmark_border
ജി​ദ്ഹാ​ഫ്‌​സ് സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് പു​ത്ത​ൻ ലു​ക്കി​ലേ​ക്ക്
cancel
camera_alt

ജി​ദ്ഹാ​ഫ്‌​സ് മാ​ർ​ക്ക​റ്റ്

ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടു​ത്ത വ​ർ​ഷം പൂ​ർ​ത്തി​യാ​കുംമ​നാ​മ: ബ​ഹ്‌​റൈ​നി​ലെ പ്ര​ശ​സ്ത​മാ​യ ജി​ദ്ഹാ​ഫ്‌​സ് സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് സ​മ​ഗ്ര​മാ​യ ന​വീ​ക​ര​ണ​ത്തി​നൊ​രു​ങ്ങു​ന്നു. അ​ടു​ത്ത വ​ർ​ഷം ആ​ദ്യ മാ​സ​ങ്ങ​ളോ​ടെ മാ​ർ​ക്ക​റ്റി​ന്റെ പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​മെ​ന്നും കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളോ​ടെ വി​പ​ണി സ​ജ്ജ​മാ​കു​മെ​ന്നും മു​നി​സി​പ്പ​ൽ കാ​ര്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ഹ​മ്മ​ദ് ആ​ൽ​ഖ​ലീ​ഫ അ​റി​യി​ച്ചു. പാ​ർ​ല​മെ​ന്റി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. മാ​ർ​ക്ക​റ്റി​ന്റെ ആ​ഭ്യ​ന്ത​ര-​ബാ​ഹ്യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, ഇ​ല​ക്ട്രി​ക്ക​ൽ സം​വി​ധാ​ന​ങ്ങ​ളു​ടെ ന​വീ​ക​ര​ണം, അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​നം എ​ന്നി​വ ഈ ​വ​ർ​ഷം​ത​ന്നെ ആ​രം​ഭി​ക്കും. ക​ച്ച​വ​ട​ക്കാ​ർ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഒ​രു​പോ​ലെ ഉ​പ​ക​രി​ക്കു​ന്ന രീ​തി​യി​ൽ വൃ​ത്തി​യു​ള്ള​തും സം​ഘ​ടി​ത​വു​മാ​യ ഇ​ട​മാ​യി മാ​ർ​ക്ക​റ്റി​നെ മാ​റ്റു​ക​യാ​ണ് ല​ക്ഷ്യം. നി​ല​വി​ൽ മാ​ർ​ക്ക​റ്റി​ലു​ള്ള 90 ശ​ത​മാ​നം വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നി​യ​മ​പ​ര​മാ​യ പ​ദ​വി ഇ​തി​ന​കം ശ​രി​യാ​ക്കി​ക്ക​ഴി​ഞ്ഞു. ബാ​ക്കി​യു​ള്ള​വ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും.

മാ​ർ​ക്ക​റ്റി​ലെ ചി​ല സ്റ്റാ​ളു​ക​ൾ നീ​ക്കം​ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച് ക​ച്ച​വ​ട​ക്കാ​ർ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ഇ​ത് അ​ന്തി​മ​മാ​യ ഒ​ഴി​പ്പി​ക്ക​ല​ല്ലെ​ന്നും സു​ര​ക്ഷ​യും പാ​രി​സ്ഥി​തി​ക നി​ബ​ന്ധ​ന​ക​ളും പാ​ലി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യു​ള്ള പു​നഃ​ക്ര​മീ​ക​ര​ണം മാ​ത്ര​മാ​ണെ​ന്നും ഷെ​യ്ഖ് മു​ഹ​മ്മ​ദ് അ​റി​യി​ച്ചു. വി​ക​സ​ന​പ്ര​ക്രി​യ​യി​ൽ ക​ച്ച​വ​ട​ക്കാ​രെ​ക്കൂ​ടി പ​ങ്കാ​ളി​ക​ളാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി.

ജി​ദ്ഹാ​ഫ്‌​സ് മാ​ർ​ക്ക​റ്റി​ലെ നി​ല​വി​ലെ പ​രി​മി​തി​ക​ളെ​ക്കു​റി​ച്ച് പാ​ർ​ല​മെ​ന്റ് സ​ർ​വി​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മം​ദൂ​ഹ് അ​ൽ സാ​ലി​ഹ് എം.​പി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. പാ​ർ​ക്കി​ങ് സൗ​ക​ര്യം, ശൗ​ചാ​ല​യ​ങ്ങ​ൾ, എ​യ​ർ ക​ണ്ടീ​ഷ​നി​ങ്, വെ​ന്റി​ലേ​ഷ​ൻ എ​ന്നി​വ​യു​ടെ കു​റ​വ് അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ചു. ക​ച്ച​വ​ട​ക്കാ​ർ​ക്ക് മ​തി​യാ​യ ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​തെ സ്റ്റാ​ളു​ക​ൾ നീ​ക്കം​ചെ​യ്യു​ന്ന​ത് യു​ക്തി​സ​ഹ​മ​ല്ലെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന സ​ർ​ക്കാ​ർ ഭൂ​മി​ക​ൾ താ​ൽ​ക്കാ​ലി​ക മാ​ർ​ക്ക​റ്റു​ക​ളാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന നി​ർ​ദേ​ശ​വും അ​ദ്ദേ​ഹം മു​ന്നോ​ട്ടു​വെ​ച്ചു.

മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ലെ നി​യ​മ​വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തെ​ക്കു​റി​ച്ചും കൃ​ത്യ​മാ​യ മേ​ൽ​നോ​ട്ട​ത്തി​ന്റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും ച​ർ​ച്ച​യി​ൽ പ​രാ​മ​ർ​ശ​മു​ണ്ടാ​യി. ജി​ദ്ഹാ​ഫ്‌​സ് മാ​ർ​ക്ക​റ്റി​നെ മി​ക​ച്ച ഷോ​പ്പി​ങ് കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​നു​ള്ള ഉ​റ​ച്ച തീ​രു​മാ​ന​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central marketBahrain NewsRenovatinggulf news malayalam
News Summary - Jidhafs Central Market gets a new look
Next Story