ജ്വല്ലറി അറേബ്യ പ്രദർശനത്തിന് ബഹ്റൈനിൽ തുടക്കം
text_fieldsജ്വല്ലറി അറേബ്യ പ്രദർശനം ഉപപ്രധാനമന്ത്രി ശൈഖ് അലി ബിൻ ഖലീഫ ആൽ ഖലീഫ പ്രദർശനം
ഉദ്ഘാടനം ചെയ്തപ്പോൾ
മനാമ: ആഡംബര വാച്ചുകൾക്കും ആഭരണങ്ങൾക്കും വേണ്ടിയുള്ള മധ്യപൂർവ ദേശത്തെ ഏറ്റവും വലിയ പ്രദർശനമായ ജ്വല്ലറി അറേബ്യക്ക് ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ തുടക്കം.
ഉപപ്രധാനമന്ത്രി ശൈഖ് അലി ബിൻ ഖലീഫ ആൽ ഖലീഫ പ്രദർശനം ഉദ്ഘാടനം ചെയ്തു.
30 രാജ്യങ്ങളിൽനിന്നുള്ള 532 ബ്രാൻഡുകൾ പ്രദർശനത്തിൽ പെങ്കടുക്കുന്നുണ്ട്.
ബഹ്റൈന് പുറമേ, ഇതര ഗൾഫ് മേഖലയിൽനിന്നും മറ്റ് രാജ്യങ്ങളിൽനിന്നുമുള്ള സന്ദർശകരെയും ലക്ഷ്യമിട്ടാണ് പ്രദർശനം. ആഡംബര വാച്ചുകൾ, രത്നക്കല്ലുകൾ, കലാരൂപങ്ങൾ, വിലകൂടിയ പേനകൾ തുടങ്ങിയവ ഇവിടെയുണ്ട്. വിൽപനയിലും വരുമാനത്തിലും ഇത്തവണ മികച്ച നേട്ടമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
പ്രദർശനം കാണാൻ ആഗ്രഹിക്കുന്നവർ www.jewelleryarabia.com എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. തിരക്കൊഴിവാക്കുന്നതിനാണ് രജിസ്ട്രേഷൻ ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച വരെ വൈകീട്ട് നാലു മുതൽ 10 വരെയും ശനിയാഴ്ച ഉച്ച മുതൽ രാത്രി 10വരെയുമാണ് പ്രദർശനസമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

