Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജെറ്റ്​ എയര്‍വേസിൽ...

ജെറ്റ്​ എയര്‍വേസിൽ ടിക്കറ്റ്​ ബുക്ക്​ ചെയ്​ത പ്രവാസികൾ ആശങ്കയിൽ

text_fields
bookmark_border
ജെറ്റ്​ എയര്‍വേസിൽ ടിക്കറ്റ്​ ബുക്ക്​ ചെയ്​ത പ്രവാസികൾ ആശങ്കയിൽ
cancel

മനാമ: ജെറ്റ്​ എയര്‍വേസി​​​െൻറ വിമാനങ്ങൾ സർവീസ്​ നിർത്തിവെച്ച സാഹചര്യത്തിൽ ടിക്കറ്റ്​ ബുക്ക്​ ചെയ്​തിരുന്ന പ്രവാസികൾ ആശങ്കയിൽ. അതേസമയം ബഹ്​റൈനിൽ നിന്ന്​ ഇന്ത്യയിലേക്ക്​ മേയ്​ നാലുവരെ ടിക്കറ്റ്​ ബുക്ക്​ ചെയ്​തവർക്ക ്​ പിഴ കൂടാതെ പണം മടക്കി നൽകാൻ നിർദേശം ലഭിച്ചിട്ടുണ്ട്​.

ഇതുസംബന്​ധിച്ച്​ ജെറ്റ്​ എയർവേസ്​ ബഹ്​റൈൻ അധിക ൃതരാണ്​ തങ്ങളുടെ പാർട്​ണർമാരായ ട്രാവൽ ഏജൻസികൾക്ക്​ ഇൗ നിർദേശം രേഖാമൂലം നൽകിയിരിക്കുന്നത്​. എന്നാൽ മേയ്​ നാലുമുതലുള്ള അടുത്തദിവസങ്ങളിൽ ടിക്കറ്റ്​ ബുക്ക്​ ചെയ്​തവരുടെ കാര്യത്തിൽ നിർദേശമൊന്നും നൽകിയിട്ടില്ല​. ഇത്​ നൂറുകണക്കിന്​ ടിക്കറ്റ്​ ബുക്ക്​ ചെയ്​ത പ്രവാസി കുടുംബങ്ങളെ ആശങ്കയിലാഴ്​ത്തിയിട്ടുണ്ട്​.

ജൂലൈ-ആഗസ്​റ്റ്​ മാസങ്ങളിലാണ്​ ബഹ്​റൈനിലെ സ്​കൂൾ അവധിക്കാലം എന്നതിനാൽ മാസങ്ങൾക്ക്​ മു​െമ്പ നിരവധി മലയാളി കുടുംബങ്ങൾ ജെറ്റ്​ എയർവേസി​​​െൻറ ടിക്കറ്റ്​ ബുക്ക്​ ചെയ്​തിരുന്നു. എന്നാൽ ഇവർക്ക്​ ഇപ്പോൾ എന്താണ്​ ചെയ്യേണ്ടത്​ എന്നറിയില്ല. ഇൗ സന്ദർഭത്തിൽ മേയ്​ നാലിനുശേഷം ബുക്ക്​ ചെയ്​തവർ ടിക്കറ്റ്​ കാൻസൽ ചെയ്​താൽ കുടുംബാംഗങ്ങൾക്ക്​ എല്ലാപേർക്കും കൂടി നല്ലൊരു തുക നഷ്​ടമാകും. മാത്രമല്ല ഇനി മറ്റ്​ വിമാനകമ്പനികളെ ആശ്രയിക്കാമെന്നുവച്ചാൽ ഇപ്പോൾ റേറ്റ്​ കൂടിയ സമയവുമാണ്​.

റി​േട്ടൺ ഉൾപ്പെടെയുള്ള ടിക്കറ്റിന്​ ഒരാൾക്ക്​ 220 ദിനാറാണ്​ ഇന്നലെ ഇൗടാക്കപ്പെട്ട തുക. വരുംദിവസങ്ങളിൽ ടിക്കറ്റ്​ തുക ഇനിയും കൂടുമെന്നാണ്​ സൂചന. പ്രവാസികൾക്ക്​ ഏറ്റവും തിരിച്ചടി നേരിടേണ്ടി വരുന്ന സന്ദർഭമാണിതെന്നും ഇൗ വിഷയത്തിൽ ഇരകളാക്കപ്പെട്ടവർ പറയുന്നു. ഇന്ത്യയിൽ നിന്ന്​ മുംബൈയിലേക്ക്​ നേരിട്ട്​ സർവീസ്​ നടത്തിയിരുന്ന ജെറ്റ്​ എയർവേസ് നിർത്തിയതും ഇന്ത്യൻ പ്രവാസികൾക്ക്​ ബുദ്ധിമുട്ട്​ ഉണ്ടാക്കിയിട്ടുണ്ട്​. നിലവിൽ മുംബൈയിലേക്ക്​ ഗൾഫ്​ എയർ ദിവസം രണ്ട്​ സർവീസുകൾ നടത്തുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jet airwaysBahrain News
News Summary - jet airways-bahrain-bahrain news
Next Story