Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വൈ.എഫ്.സി ജഴ്സി പ്രകാശനം ചെയ്തു
text_fieldsbookmark_border
വൈ.എഫ്.സി ജഴ്സി പ്രകാശനച്ചടങ്ങിൽനിന്ന്
മനാമ: 2022-23 സീസണിലേക്കുള്ള വൈ.എഫ്.സി ജഴ്സി പ്രകാശനം ഫ്രൻഡ്സ് ഓഫിസിൽ നടന്നു. ജഴ്‌സി സ്പോൺസർമാരായ യൂറോ ബേക്സ് മാനേജർ മുസ്തഫയുടെ ആശംസാസന്ദേശം സിറാജ് കിഴുപ്പിള്ളിക്കര വായിച്ചു. ഫസ്റ്റ് ജഴ്സി അസോസിയേറ്റ് സ്‌പോൺസർ ലിവ സ്പ്രിങ് പ്രതിനിധി അഷ്‌റഫ് ക്യാപ്റ്റൻ സവാദിന് നൽകിയും സെക്കൻഡ് ജഴ്സി കെ.എഫ്.എ പ്രസിഡന്‍റ് ഉബൈദ് പൂമംഗലം
വൈ.ഐഫ്.സി താരം അനിലിന് നൽകിയും പ്രകാശനം ചെയ്തു. യൂത്ത് ഇന്ത്യ പ്രസിഡന്‍റ് വി.കെ. അനീസിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഗഫൂർ മൂക്കുതല, സവാദ് എന്നിവർ സംസാരിച്ചു.
വൈ.ഐഫ്.സി പ്രസിഡന്‍റ് ഇജാസ് സ്വാഗതവും യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ജുനൈദ് കായണ്ണ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

