Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​'ജീവിത വിജയത്തിന് ഖുർആൻ’; കാമ്പയിൻ റിഫ ഏരിയ തല ഉദ്ഘാടനം നാളെ

text_fields
bookmark_border
​ജീവിത വിജയത്തിന് ഖുർആൻ’; കാമ്പയിൻ റിഫ ഏരിയ തല ഉദ്ഘാടനം നാളെ
cancel

മനാമ: പ്രവാസി മലയാളികൾക്കിടയിൽ വിശുദ്ധ ഖുർആന്റെ മാനവിക സന്ദേശം പകർന്നുനൽകുന്നതിനും ഖുർആനെ സംബന്ധിച്ച് നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ നീക്കുന്നതിനുമായി ഫ്രൻഡ്‌സ് സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന ‘ജീവിത വിജയത്തിന് ഖുർആൻ’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന കാമ്പയിന്റെ റിഫ ഏരിയ തല ഉദ്ഘാടനം നാളെ നടക്കും.

​റിഫ ദിശ സെന്ററിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പ്രമുഖ ബഹ്റൈനി പണ്ഡിതനും ഈസ ടൗൺ ശൈഖ സബീക്ക അൽ അൻസാരി മസ്ജിദ് ഖത്തീബുമായ ഡോ. ഇബ്രാഹിം ഹാദി ക്യാമ്പയിൻ ഏരിയ തല ഉദ്ഘാടനം നിർവഹിക്കും. എസ്.ഐ.ഒ മുൻ സംസ്ഥാന പ്രസിഡൻ്റ് അംജദ് അലി വിഷയാവതരണം നടത്തും. അൽഫുർഖാൻ പ്രസിഡൻ്റ് സൈഫുല്ല ഖാസിം ആശംസകൾ നേരും.

​ഒക്ടോബർ 15 മുതൽ നവംബർ 20 വരെയാണ് വിപുലമായ പ്രചാരണ ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. ​സെമിനാറുകൾ, അയൽക്കൂട്ടങ്ങൾ, ഫ്ലാറ്റ് സംഗമങ്ങൾ, സൗഹൃദ സദസ്സുകൾ, ഗൃഹസന്ദർശനങ്ങൾ, ലഘുലേഖ വിതരണം തുടങ്ങി വിവിധ പരിപാടികൾ കാമ്പയിന്റെ ഭാഗമായി നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jeevitha Vijayathinu Quran' Campaign Riffa Area Inauguration Tomorrow
Next Story