Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജെ.ഇ.ഇ മെയിൻ; മികച്ച...

ജെ.ഇ.ഇ മെയിൻ; മികച്ച വിജയവുമായി ന്യൂ മില്ലേനിയം സ്കൂൾ വിദ്യാർത്ഥികൾ

text_fields
bookmark_border
ജെ.ഇ.ഇ മെയിൻ; മികച്ച വിജയവുമായി ന്യൂ മില്ലേനിയം സ്കൂൾ വിദ്യാർത്ഥികൾ
cancel
camera_alt

ക്രിഷ് ദാസ്, രോഹൻ

സിംഗ്വി, ദിയ വിവേക്, അനുഷ്ക ജയ്ദീപ് തായ്‌ഡെ

മനാമ: ഇന്ത്യയിലെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ 2026ലെ ജെ.ഇ.ഇ മെയിൻ രണ്ടാം ഘട്ട പരീക്ഷയിൽ ഉജ്ജ്വല നേട്ടം കൈവരിച്ച് ന്യൂ മില്ലേനിയം സ്കൂളിലെ വിദ്യാർത്ഥികൾ. പരീക്ഷയിൽ സ്കൂളിലെ നിരവധി വിദ്യാർത്ഥികളാണ് മികച്ച വിജയം കരസ്ഥമാക്കിയത്. 97.08 ക്രിഷ് ദാസ് പേഴ്സന്റൈൽ നേടി സ്കൂളിൽ ഒന്നാമതെത്തി.

രോഹൻ സിംഗ്വി (96.90 പേഴ്സന്റൈൽ), ദിയ വിവേക് (93.1 പേഴ്സന്റൈൽ), അനുഷ്ക ജയ്ദീപ് തായ്‌ഡെ (90.77 പേഴ്സന്റൈൽ) എന്നിവരും മികച്ച സ്കോറുകൾ സ്വന്തമാക്കി മികച്ച പ്രകടനം കാഴ്ചവെച്ചു. വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിന്റെയും അച്ചടക്കത്തിന്റെയും ഫലമാണ് ഈ ഉന്നത വിജയമെന്ന് പ്രിൻസിപ്പൽ ഡോ. അരുൺ കുമാർ ശർമ്മ പറഞ്ഞു. നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും അവർക്ക് മാർഗ്ഗനിർദ്ദേശം നൽകിയ അധ്യാപകരെയും രക്ഷിതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു. വിദ്യാർത്ഥികളുടെ നേട്ടത്തിൽ സ്കൂൾ ചെയർമാൻ ഡോ. രവി പിള്ളയും മാനേജിംഗ് ഡയറക്ടർ ഗീത പിള്ളയും ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു.

ബോർഡ് പരീക്ഷകൾക്കൊപ്പം തന്നെ ആഗോളതലത്തിലുള്ള മത്സരപരീക്ഷകൾക്കും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന സ്കൂളിന്റെ പാരമ്പര്യം ഈ വിജയത്തിലൂടെ ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JEEjee mainNew Millennium Schoolexcellent results
News Summary - JEE Main; New Millennium School students achieve excellent results
Next Story