Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജെ.ഇ.ഇ മെയിൻ: 'ഫിറ്റ്ജീ' വിദ്യാർഥികൾക്ക് മികച്ച നേട്ടം
text_fieldsbookmark_border
ആൻഡ്ര്യൂ ജെയിംസ് മാത്യു
മനാമ: ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ 'ഫിറ്റ്ജീ'യിലെ വിദ്യാർഥികൾക്ക് മികച്ച നേട്ടം. സ്ഥാപനത്തിൽനിന്ന് പരിശീലനം നേടിയ എട്ടുപേർ ആഗസ്റ്റ് 28ന് നടക്കുന്ന ഐ.ഐ.ടി-ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷക്ക് യോഗ്യത നേടി.
99.31 പെർസൈന്റൽ സ്കോർ നേടിയ ആൻഡ്ര്യൂ ജെയിംസ് മാത്യുവാണ് ഫിറ്റ്ജീയിലെ ടോപ്പർ. മൃദുൽ ഭരദ്വാജ്, നിഹാൽ വർമ, സമ വാൽക്കേ, റുജുൽ വാങ്കഡേ, ലാസ്യശ്രീ കുമിലി, കാർത്തിക സുരേഷ്, ഷാനിക് ഹ്യൂബർട്ട് എന്നിവരാണ് മികച്ച വിജയം നേടിയ മറ്റ് വിദ്യാർഥികൾ.
കഴിഞ്ഞ രണ്ട് വർഷം പൂർണമായും ഓൺലൈനായിട്ടായിരുന്നു വിദ്യാർഥികളുടെ പരിശീലനം.ഉന്നത വിജയം സ്വന്തമാക്കിയ വിദ്യാർഥികളെയും രക്ഷിതാക്കളെയും ഫിറ്റ്ജീ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

