Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജെ.ഇ.ഇ പരീക്ഷ കേന്ദ്രം

text_fields
bookmark_border
ബഹ്‌റൈനിലെ വിദ്യാർഥികൾക്ക് ആശ്വാസം; ഇടപെടലുകൾക്ക് നന്ദി അറിയിച്ച് ബഹ്‌റൈൻ പ്രതിഭ
ജെ.ഇ.ഇ പരീക്ഷ കേന്ദ്രം
cancel

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ജെ.ഇ.ഇ പ്രവേശന പരീക്ഷ എഴുതാൻ പ്രാദേശികമായി അവസരമൊരുങ്ങിയത് നൂറുകണക്കിന് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസമാകുന്നു. ഗൾഫ് മേഖലയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾക്കിടയിൽ, പരീക്ഷ എഴുതാൻ ബഹ്‌റൈനിൽ കേന്ദ്രമില്ലാതിരുന്നത് പ്രവാസികൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.

വിദ്യാർത്ഥികളുടെ ഉപരിപഠനത്തെയും ഒരു വർഷത്തെ കഠിനാധ്വാനത്തെയും ബാധിക്കുന്ന ഈ ഗൗരവകരമായ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ബഹ്‌റൈൻ പ്രതിഭ അധികൃതരോട് അഭ്യർത്ഥിച്ചിരുന്നു. ഈ വിഷയത്തിൽ സജീവമായി ഇടപെടുകയും കേന്ദ്ര സർക്കാർ മുഖേന പരിഹാരം കണ്ടെത്താൻ സഹായിക്കുകയും ചെയ്ത കേരള മുഖ്യമന്ത്രിയുടെ ഓഫീസിനും ഡോ. ജോൺ ബ്രിട്ടാസ് എം.പിക്കും ബഹ്‌റൈൻ പ്രതിഭ ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ നന്ദി അറിയിച്ചു.

പരീക്ഷാ കേന്ദ്രം അനുവദിക്കാത്ത പക്ഷം കുട്ടികളുടെ ഒരു വർഷത്തെ തയ്യാറെടുപ്പുകൾ പാഴാകുകയും ഉന്നത പഠന അവസരങ്ങൾ നഷ്ടപ്പെടുകയും ചെയ്യുമായിരുന്നു.

ഈ പ്രതിസന്ധിക്ക് പരിഹാരമായതോടെ പ്രവാസി വിദ്യാർത്ഥികൾക്ക് തങ്ങളുടെ നാട്ടിൽ വെച്ചുതന്നെ പരീക്ഷ എഴുതാനുള്ള സൗകര്യമാണ് ഒരുങ്ങിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - JEE Exam Center
Next Story