Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജെ.ഇ.ഇ പ്രവേശന പരീക്ഷ;...

ജെ.ഇ.ഇ പ്രവേശന പരീക്ഷ; ബഹ്റൈനിലും കേന്ദ്രം

text_fields
bookmark_border
ജെ.ഇ.ഇ പ്രവേശന പരീക്ഷ; ബഹ്റൈനിലും കേന്ദ്രം
cancel

മനാമ: ഐ.ഐ.ടി ഉൾപ്പെടെ രാജ്യത്തെ പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ-മെയിൻ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ (സി.ബി.ടി) രണ്ടാം സെഷന്​ ബഹ്റൈനിലും കേന്ദ്രം അനുവദിച്ചു. ഇത് സംബന്ധിച്ച് വിവരം ഇന്ത്യൻ സ്കൂൾ ബഹ്റൈന് ലഭിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു. നേരത്തെ ദുബൈയിലും കുവൈത്തിലും പരീക്ഷ കേന്ദ്രങ്ങൾ ഉണ്ടാവുമെന്ന്​ നാഷനൽ ടെസ്റ്റിങ്​ ഏജൻസി (എൻ.ടി.എ) അറിയിച്ചിരുന്നു. എന്നാൽ ബഹ്​റൈനിൽ നിന്ന്​ അപേക്ഷിച്ചവരുടെ കാര്യത്തിൽ എൻ.ടി.എ അന്തിമ തീരുമാന​മെടുത്തിരുന്നില്ല. വിഷയത്തിൽ എംബസിയുമായി ചർച്ച ചെയ്തുവരികയാണെന്നും എൻ.ടി.എ അറിയിച്ചിരുന്നു.

ബഹ്‌റൈനിലെ ജെ.ഇ.ഇ പരീക്ഷാ കേന്ദ്രം റദ്ദാക്കിയ സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടണമെന്ന ബഹ്റൈൻ പ്രതിഭയുടെ ആവശ്യാർഥം, രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകിയിരുന്നു. പരീക്ഷാ സെന്‍റർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഡെക്സ് ബഹ്റൈനും ഇതുമായി ബന്ധപ്പെട്ട മറ്റ് അസോസിയേഷനുകളും വ്യക്തികളും ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകിയിരുന്നു.

ഏപ്രിൽ രണ്ട്​ മുതൽ എട്ടുവരെയാണ്​ പരീക്ഷകൾ. പരീക്ഷാർഥികൾക്ക്​ ഇത്​ ഡൗൺലോഡ്​ ചെയ്യാം. പരീക്ഷ കേന്ദ്രങ്ങളിലെ മാറ്റത്തിനായി 011-40759000 എന്ന നമ്പറിൽ വിളിക്കുകയോ jeemain@nta.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യാം. പരീക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾക്ക്​ എൻ.ടി.എയുടെ ഔദോഗിക വെബ്​സൈറ്റായ www.nta.ac.in, https://jeemain.nta.nic.in ൽ ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JEEBaharinentranc exam
News Summary - JEE Entrance Exam; Centre in Bahrain as well
Next Story