Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജിദ്ദ സുരക്ഷ ഉച്ചകോടി:...

ജിദ്ദ സുരക്ഷ ഉച്ചകോടി: ഹമദ്​ രാജാവ്​ പ​ങ്കെടുക്കും

text_fields
bookmark_border
saudi us flag in jeddah roads
cancel
camera_alt

ജോ ബൈഡന്റെ സന്ദർശനം പ്രമാണിച്ച് ജിദ്ദയിലെ പ്രധാന വീഥികളിലെ ചത്വരങ്ങളിൽ സൗദിയുടെയും അമേരിക്കയുടെയും പതാകകൾ ഉയർന്നപ്പോൾ

Listen to this Article

മനാമ: ശനിയാഴ്ച ജിദ്ദയിൽ നടക്കുന്ന സുരക്ഷ, വികസന ഉച്ചകോടിയിൽ രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫ പ​ങ്കെടുക്കുമെന്ന്​ റോയൽ കോർട്ട്​ അറിയിച്ചു. ഹമദ്​ രാജാവും പ്രതിനിധി സംഘവും ശനിയാഴ്ച സൗദി അറേബ്യയിലേക്ക്​ തിരിക്കും. ജി.സി.സി രാജ്യങ്ങൾക്കുപുറമെ, അമേരിക്ക, ഈജിപ്ത്​, ഇറാഖ്​, ജോർഡൻ എന്നീ രാജ്യങ്ങളും ഉച്ചകോടിയിൽ പ​ങ്കെടുക്കുന്നുണ്ട്​.

മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്ന ഉച്ചകോടിയിൽ അംഗരാജ്യങ്ങൾക്കിടയിലെ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചും കൂടിയാലോചനകൾ നടക്കും.

സാമ്പത്തികം, ഭക്ഷ്യസുരക്ഷ, ഊർജം, വെള്ളം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണത്തിനാണ്​ ഉച്ചകോടി ലക്ഷ്യമിടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jeddah Security Summit
News Summary - Jeddah Security Summit: King Hamad to attend
Next Story