ശ്രീകുമാരൻതമ്പിക്ക് ജെ.സി ഡാനിയേൽ പുരസ്കാരം: വൈകിവന്ന പുരസ്കാരത്തിൽ പ്രവാസലോകത്തും ആഹ്ലാദം
text_fieldsമനാമ: മലയാള സിനിമയുടെ ആദ്യ സംവിധായകനും നിർമാതാവുമായ െജ.സി ഡാനിയേലിെൻറ പേരിലുള്ള പുരസ്കാരം മലയാള സിനിമയിലെ സംവിധായകനും ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീകുമാരൻതമ്പിക്ക് ലഭിച്ചതിൽ പ്രവാസലോകത്തെ സിനിമാപ്രേമികൾക്കും അദ്ദേഹത്തിെൻറ ആരാധകർക്കും ആഹ്ലാദം. എന്നാൽ ഇൗ അത്യപൂർവ്വ പ്രതിഭക്ക് അർഹതപ്പെട്ട പുരസ്കാരം ഏറെതാമസിച്ചുപോയെന്നും നിരവധിപേർ ചൂണ്ടിക്കാട്ടുന്നു. എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങളിലൂടെയും സിനിമകളിലൂടെയും അദ്ദേഹത്തിെൻറ തനത് സംഭാവനകൾ മലയാളത്തിൽ അടയാളപ്പെടുത്തപ്പെട്ടുവെങ്കിലും മതിയായ അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയില്ല എന്ന വിമർശനത്തിനുള്ള മറുപടി കൂടിയാണ് ഡാനിയേൽ പുരസ്കാര പ്രഖ്യാപനം.
ബഹ്റൈനിലെ വിവിധ പ്രവാസികൾ അവാർഡ് പ്രഖ്യാപനത്തെ ആവേശത്തോടെയാണ് എതിരേറ്റത്. ജനഹൃദയങ്ങളിൽ എന്നും സ്ഥാനം പിടിച്ച സിനിമാശിൽപ്പിയാണ് ശ്രീകുമാരൻതമ്പിയെന്നും വൈകി വന്ന പുരസ്കാരമാണിതെന്നും സാംസ്ക്കാരിക പ്രവർത്തകനായ ഗിരീഷ് കല്ലേരി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. അരനൂറ്റാണ്ടിലേറെയായി മലയാളസിനിമയുടെ സമസ്ത മേഖലയിലും സ്വന്തം സർഗാത്മകത ചാലിച്ചെഴുതിയ അദ്ദേഹത്തിെൻറ അംഗീകാരം എല്ലാ മലയാളികൾക്കും അഭിമാനകരമാണെന്ന് കലാസ്വാദകയായ ജീന എബി പറഞ്ഞു. ബഹ്റൈനിൽ നിരവധി തവണ സന്ദർശിക്കുകയും കേരളീയ സമാജത്തിൽ വിശിഷ്ടാതിഥിയായി എത്തുകയും ചെയ്ത ശ്രീകുമാരൻതമ്പിക്ക് ലഭിച്ച അവാർഡ് സന്തോഷം നൽകുന്നെന്ന് കേരളീയ സമാജം പ്രസിഡൻറ് പി.വി രാധാകൃഷ്ണപിള്ള പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
