Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജപ്പാന്‍-ബഹ്റൈന്‍...

ജപ്പാന്‍-ബഹ്റൈന്‍ സഹകരണം ശക്തിപ്പെടുത്തും 

text_fields
bookmark_border

മനാമ: ജപ്പാനും ബഹ്റൈനും തമ്മില്‍ രാഷ്ട്രീയ മേഖലയില്‍ സഹകരണം ശക്തിപ്പെടുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ധാരണ. ബഹ്റൈന്‍-ജപ്പാന്‍ നാലാമത് രാഷ്ട്രീയ സഹകരണ യോഗത്തിലാണ് രാഷ്ട്രീയ സഹകരണം ശക്തിപ്പെടുത്തുന്നതിന് ധാരണയായത്. കഴിഞ്ഞ ദിവസം ടോക്കിയോവില്‍ നടന്ന യോഗത്തില്‍ ബഹ്റൈനിനെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹ മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിന്‍ അഹ്മദ് ആല്‍ഖലീഫ പങ്കെടുത്തു. ജപ്പാനെ പ്രതിനിധീകരിച്ച്  ജപ്പാന്‍ വിദേശകാര്യ മന്ത്രാലയത്തിലെ മിഡിലീസ്റ്റ് കാര്യ വിഭാഗം ഡയറക്ടര്‍ സുകാസ യ്യുമേറയാണ് പങ്കെടുത്തത്. 
2012 ഏപ്രില്‍ 11 ന് ഒപ്പുവെച്ച കരാര്‍ പ്രകാരമാണ് ജപ്പാനുമായി രാഷ്ട്രീയ രംഗത്ത് സഹകരണം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്. ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സ്, വിദേശകാര്യ മന്ത്രാലയം പ്രതിനിധികളും ജപ്പാന്‍ പ്രതിരോധ മന്ത്രാലയ ഡയറക്ടര്‍ ഒസാമു ഇസാവ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. 
ഈയടുത്ത് ബഹ്റൈനില്‍ നടന്ന മനാമ ഡയലോഗ് വിജയകരമായതും രാഷ്ട്രീയ മേഖലയില്‍ വിവിധ രാജ്യങ്ങളുമായി സഹകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഉയര്‍ന്നതും ശ്രദ്ധേയമാണെന്ന് ജപ്പാന്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.  1972 മേയ് രണ്ടിനാണ് ജപ്പാനുമായി ബഹ്റൈന്‍ നയതന്ത്ര ബന്ധത്തിന് തുടക്കം കുറിച്ചത്. പിന്നീട് വിവിധ മേഖലകളില്‍ ജപ്പാനുമായി സഹകരണം വ്യാപിപ്പിക്കുന്നതിന് സാധിച്ചിട്ടുണ്ടെന്ന് ഡോ. ഡോ. ശൈഖ് അബ്ദുല്ല ബിന്‍ അഹ്മദ് ആല്‍ഖലീഫ അഭിപ്രായപ്പെട്ടു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - jappan- Bahrain
Next Story