ജപ്പാൻ എക്സ്പോ 2025; മികച്ച പ്രകടനവുമായി ബഹ്റൈൻ പൊലീസ് ബാൻഡ്
text_fieldsഒസാക്കയിൽ നടക്കുന്ന എക്സ്പോ 2025ൽ പ്രകടനം കാഴ്ചവെക്കുന്ന ബഹ്റൈൻ പൊലീസ്
മനാമ: ജപ്പാനിലെ ഒസാക്കയിൽ നടക്കുന്ന എക്സ്പോ 2025ൽ മികച്ച പ്രകടനവുമായി ബഹ്റൈൻ പൊലീസ് ബാൻഡ്. ബഹ്റൈന്റെ സംഗീത പൈതൃകവും ആധുനിക കലയും സമന്വയിപ്പിച്ചായിരുന്നു സംഗീത പ്രകടനങ്ങൾ. കാണികൾക്ക് കൺകുളിർമയും താളമേളവും നൽകുന്നതായിരുന്നു പ്രകടനം.
ബഹ്റൈന്റെ സാംസ്കാരികവും പൈതൃകവും വിളച്ചോതിയ പ്രകടനം എക്സ്പോ സന്ദർശിക്കാനെത്തിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ കൗതുകത്തോടെ ആസ്വദിച്ചു. ബഹ്റൈൻ ആഭ്യന്തര മന്ത്രി ലെഫ്റ്റനന്റ് ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നിർദേശങ്ങൾക്കനുസരിച്ചാണ് ബാൻഡ് എക്സ്പോയിൽ പങ്കെടുത്തത്. മികച്ച പ്രഫഷനലിസത്തോടെ സർഗാത്മകത പ്രകടിപ്പിച്ച ബാൻഡ് കാഴ്ചക്കാരെ ഏറെ നേരം പിടിച്ചിരുത്തി.
ബാൻഡിന്റെ നിലവാരം ഉയർത്തുന്നതിനും അന്താരാഷ്ട്ര വേദികളിൽ സാന്നിധ്യം വർധിപ്പിക്കുന്നതിനും മന്ത്രി നൽകുന്ന പിന്തുണക്ക് ബഹ്റൈൻ പൊലീസ് ബാൻഡ് കമാൻഡറായ മേജർ ജനറൽ മുബാറക് നജ്അം നന്ദി പറഞ്ഞു. ലോകമെമ്പാടുമുള്ള പ്രമുഖ സൈനിക ബാൻഡുകൾ പങ്കെടുത്ത ഈ പരിപാടി, വൈദഗ്ധ്യം കൈമാറാനുള്ള അവസരം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

