ജനത കൾചറൽ സെൻറർ വീൽചെയർ കൈമാറി
text_fieldsബഹ്റൈൻ ജനത കൾചറൽ സെൻറർ നൽകുന്ന വീൽചെയർ എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി എം.കെ. ഭാസ്കരൻ ഏറാമല സത്യൻ സ്മാരക ട്രസ്റ്റ് പ്രസിഡൻറ് സുരേഷ് വെള്ളാറക്ക് കൈമാറുന്നു
മനാമ: ബഹ്റൈൻ ജനത കൾചറൽ സെൻററിെൻറ 'കാരുണ്യസ്പർശം 2021' പദ്ധതിയുടെ ഭാഗമായി ഏറാമല സത്യൻ സ്മാരക ട്രസ്റ്റിന് വീൽചെയർ കൈമാറി. എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി എം.കെ ഭാസ്കരൻ ട്രസ്റ്റ് പ്രസിഡന്റ് സുരേഷ് വെള്ളാറക്ക് വീൽചെയർ കൈമാറി.
എൽ.ജെ.ഡി കോഴിക്കോട് ജില്ല പ്രസിഡൻറ് മനയത്ത് ചന്ദ്രൻ, ബഹ്റൈൻ ജെ.സി.സി പ്രസിഡൻറ് സിയാദ് ഏഴംകുളം, ജനറൽ സെക്രട്ടറി നജീബ് കടലായി, ട്രഷറർ മനോജ് വടകര, കുഞ്ഞികൃഷ്ണൻ, ജിത്തു കുന്നുമ്മൽ, ശ്രീധരൻ നെല്ലോളി, പവിത്രൻ ചോമ്പാല, ട്രസ്റ്റ് ഭാരവാഹികളായ ഇ.കെ. മനോജൻ, യു.കെ. ബാബു, സതീശൻ മുള്ളിലാണ്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

