ജനത കൾചറൽ സെന്റർ ഓണാഘോഷം നടത്തി
text_fieldsജനത കൾചറൽ സെന്റർ ഓണാഘോഷം
മനാമ: ജനത കൾചറൽ സെന്റർ ബഹ്റൈൻ ഹൂറ ഫെനീഷിയ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വിപുലമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിച്ചു.
പ്രസിഡന്റ് നജീബ് കടലായി ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി നികേഷ് വരാപ്രത്ത് അധ്യക്ഷത വഹിച്ചു. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും ഗാനമേളയും നടന്നു. മനോജ് വടകര, ജയരാജ്, രാമകൃഷ്ണൻ,സന്തോഷ് മേമുണ്ട, ഷൈജു, നാസ്സർ തുടങ്ങിയവർ ഓണാശംസകൾ നേർന്ന് സംസാരിച്ചു. ദിനേശൻ, ജിബിൻ, മനോജ് ഓർക്കാട്ടേരി, പ്രഭിലാഷ്, സുബീഷ്, ജയപ്രകാശ്, സുരേന്ദ്രൻ, ചന്ദ്രൻ, സുരേഷ് പൊൻമേരി, ശശി ബാബു, യു.പി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. 28 തരം വിഭവങ്ങളോടു കൂടിയ സദ്യ വിളമ്പി. പരിപാടിക്ക് പവിത്രൻ കള്ളിയിൽ സ്വാഗതവും പ്രജീഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

