Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ടീച്ചറെ...

‘ടീച്ചറെ ഇഷ്​ടമായിരുന്നു; പക്ഷെ മദ്യലഹരിയിൽ എല്ലാം മറന്നു’

text_fields
bookmark_border
‘ടീച്ചറെ ഇഷ്​ടമായിരുന്നു; പക്ഷെ മദ്യലഹരിയിൽ എല്ലാം മറന്നു’
cancel
camera_alt??????? ????????????? ???????????????? ???????????? ??.??? ?????????????? ??????? ??????? ???? ????? ?????? ??????????

മനാമ: ചീമേനി പുലിയന്നൂരിലെ റിട്ടയേഡ് അധ്യാപിക വി.പി ജാനകി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനപ്രതി അരുൺ (25) ആണെന്ന്​ അറിഞ്ഞതോടെ, ഇയാൾ ജോലി ചെയ്​തിരുന്ന ബഹ്​റൈനിലെ  ട്രേഡിംങ്​ കമ്പനിയിലെ മലയാളികൾ ഞെട്ടി. സ്ഥാപനത്തി​​െൻറ പ്രധാന ചുമതല വഹിക്കുന്നവരും ചീമേനിയിലുള്ളവരാണ്​. അരുണി​​െൻറ മാതൃസഹോദരിയുടെ മകനും ഇവിടെ ജോലി ചെയ്യുന്നുണ്ട്​. സ്​റ്റോർ വർക്കറായിരുന്ന അരുൺ നവംബർ നാലിനാണ്​ നാട്ടി​േലക്ക്​ മൂന്നുമാസത്തെ ലീവിന്​ പോയത്​.  കമ്പനി മടക്ക ടിക്കറ്റും നൽകിയിരുന്നു. 

ഫെബ്രുവരി നാലിന്​ മടങ്ങിയെത്തി അന്നുതന്നെ ഡ്യൂട്ടിയിൽ കയറി. ഡിസംബർ 13 ന്​  ജാനകി കൊല ചെയ്യപ്പെട്ട കാര്യവും അവരുടെ ഭർത്താവിന്​ സംഭവത്തിൽ ഗുരുതര പരിക്കേറ്റതും അരുൺ സവിസ്​തരം സഹപ്രവർത്തകരോട്​ പറഞ്ഞിരുന്നുവത്രെ. അയൽവക്കത്ത്​ നടന്ന അരുംകൊലയെ കുറിച്ച്​ സങ്കടത്തോടെയാണ്​ പറഞ്ഞതെല്ലാം.  പ്രതികളെ കുറിച്ച്​ ആർക്കും അറിയില്ലെന്നും കാര്യമായ അന്വേഷണം നടക്കുന്നുണ്ടെന്നും വ്യക്തമാക്കിയിരുന്നു.  ത​​െൻറ പെരുമാറ്റത്തിലോ മാനസിക നിലയിലോ ഏതെങ്കിലും തരത്തിലുള്ള വിത്യാസവും  അരുൺ പ്രകടിപ്പിച്ചിര​ുന്നില്ല എന്നാണ്​ സഹപ്രവർത്തകർ പറയുന്നത്​. എന്നാൽ നാട്ടിലെ ഇയാളുടെ സുഹൃത്തുക്കൾ പിടിയിലായതിനെ തുടർന്നാണ്​ വല മുറുകിയത്​.   കേരള ആഭ്യന്തര വകുപ്പിൽ നിന്നുള്ള നിർദേശ​ത്തെ തുടർന്ന്​ ​ബഹ്​റൈനിലുള്ള പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ ആണ്​ അരുണി​​െൻറ സ്ഥാപനത്തിൽ അന്വേഷണവുമായെത്തിയത്​. സ്ഥാപന ഉടമയെ ആദ്യം സംഭവത്തി​​െൻറ ഗൗരവം അറിയിച്ചു. 

ആദ്യമെല്ലാം തനിക്കൊന്നും അറിയില്ലെന്ന്​ പറഞ്ഞുവെങ്കിലും കൂട്ടുപ്രതികൾ പിടിയിലായതും പോലീസി​ന്​ തെളിവ്​ ലഭിച്ചതും​ പറഞ്ഞപ്പോൾ അരുൺ നിശബ്​ദനായി.  തുടർന്ന്​ നാട്ടിലേക്ക്​ പോകാനും പോലീസിൽ കീഴടങ്ങാനും സമ്മതം അറിയിച്ചു. ടീച്ചറിനെ നീയെന്തിന്​ കൊലപ്പെടുത്തിയെന്നും അവർ നമുക്കെല്ലാം നല്ലതല്ലെ ചെയ്​തിട്ടുള്ളൂ എന്നും ചീമേനിക്കാരായ സഹപ്രവർത്തകരുടെ ചോദ്യത്തിന്​ മുന്നിൽ കുറ്റബോധം പ്രകടിപ്പിക്കുകയും ചെയ്​തു ‘ടീച്ചറിനെ ഇഷ്​ടമായിരുന്നു. പ​െക്ഷ മദ്യലഹരിയിൽ സംഭവിച്ചുപോയതാണ്​.  സുഹൃത്തുക്കൾക്ക്​ ഒപ്പം നിൽക്കുകയാണ്​ ചെയ്​തെതെന്നും അവരാണ്​ കടുത്ത കാര്യങ്ങൾ ചെയ്തതെന്നും ഇയ്യാൾ പറഞ്ഞു. കേസിൽ പ്രതിയായതറിഞ്ഞ്​  രാത്രിയിൽ എന്തെങ്കിലും അവിവേകം ചെയ്യുമോ എന്ന ശങ്ക കാരണം ഇയാളുടെ മാതൃസഹോദരിയുടെ മകനും മുറിയിൽ കാവലിരുന്നു. 

പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരും അരുണും അരുണി​​െൻറ മാതൃസഹോദരിയുടെ മകനും കൂടി ഇന്നലെ വൈകുന്നേരം 3.20 നുള്ള എയർ ഇന്ത്യയുടെ ഫ്ലൈറ്റിൽ ബഹ്​റൈനിൽ നിന്നും കോഴിക്കോ​േട്ടക്ക്​ തിരിച്ചു. ബഹ്​റൈൻ എയർപോർട്ടിൽ വെച്ച്​ ഇയ്യാൾ ​​േഫാണിലൂടെ ഗൾഫ്​ മാധ്യമവുമായി സംസാരിക്കാനും തയ്യാറായി. താൻ നാട്ടിൽ നിൽക്കു​േമ്പാൾ അന്വേഷണം നടന്ന സമയത്തെല്ലാം താനും എല്ലാവർക്കുമൊപ്പം പോയിരുന്നതായും എന്നാൽ തന്നെ ആരും സ​ംശയിച്ചിരുന്നില്ലെന്നും അരുൺ പറഞ്ഞു. ജാനകി ടീച്ചർ തന്നെ പഠിപ്പിച്ചിട്ടില്ലെന്നും ഇയ്യാൾ കൂട്ടിച്ചേർത്തു. 

ഇന്ത്യൻ സമയം രാത്രി 9.20 ന്​ കോഴിക്കോട്​ വിമാനം ലാൻറ്​ ചെയ്യു​േമ്പാൾ കേസ്​ അന്വേഷിക്കുന്ന കാഞ്ഞങ്ങാട്​ സി.​െഎ സുനിൽകുമാറും ഇൻറലിജൻസ്​ ഉദ്യോഗസ്ഥരും പ്രതിക്കായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. ബഹ്​റൈനിൽ നിന്നുള്ള യാത്രക്കിടെ നിസംഗനായിരുന്ന അരുൺ കോഴിക്കോട്​ എത്തു​േമ്പാൾ വിഷാദാവസ്ഥയിലായിരുന്നു. എമി​ഗ്രേഷൻ അധികൃതരുടെ സമ്മതത്തോടെ  പത്തരയോടെ പ്രതിയെയും കൊണ്ട്​ പോലീസുദ്യോഗസ്ഥർ ക്യാമ്പിലേക്ക്​ പുറപ്പെടുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsjanaki teacher murder
News Summary - janaki teacher murder-bahrain-gulf news
Next Story