Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജല്ലൂസ് മലബാർ എഫ്.സി...

ജല്ലൂസ് മലബാർ എഫ്.സി ജേഴ്സി പ്രകാശനം ചെയ്തു

text_fields
bookmark_border
ജല്ലൂസ് മലബാർ എഫ്.സി ജേഴ്സി പ്രകാശനം ചെയ്തു
cancel

മനാമ: ബഹ്റൈൻ കേരള ഫുട്ബോൾ അസോസിയേഷനിലെ പ്രമുഖ ക്ലബ്ബായ ജല്ലൂസ് മലബാർ എഫ്.സി ബഹ്റൈനിന്റെ 2026-27 സീസണിയിലേക്കുള്ള ജേഴ്സി പ്രകാശനം ചെയ്തു. പ്രകാശനം ബഹ്റൈൻ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് മൊയ്തീൻ കുട്ടി, കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് അർഷാദ് പാലക്കണ്ടി, സെക്രട്ടറി സജ്ജാദ് സുലൈമാൻ, ഇജാസ് നക്കോലക്കൽ എന്നിവർ ചേർന്ന് നിർവഹിച്ചു.

കൂടി വരുന്ന ഹൃദയാഘാത മരണങ്ങൾക്കും ഡിപ്രഷൻ മൂലമുള്ള ആത്മഹത്യകൾക്കും ഒരു പരിധിവരെ തടയിടാൻ മലബാർ എഫ്.സി നടത്തി വരാറുള്ള കായിക/വിനോദ പരിപാടികളായ ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ, ഫിഷിംഗ്, ട്രക്കിംഗ് എന്നിവക്ക് കഴിയുമെന്ന് ഇജാസ് നക്കോലക്കൽ സൂചിപ്പിച്ചു.

ഫുട്ബോൾ മേഖലയിൽ മലബാർ എഫ് സി.യുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് അർഷാദ് പാലക്കണ്ടി അഭിപ്രായപ്പെട്ടു. ബഹ്റൈൻ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ്റെ എല്ലാവിധ പിന്തുണയും പ്രസിഡന്‍റ് മൊയ്തീൻ കുട്ടി അറിയിച്ചു, നടനും സാമൂഹിക പ്രവർത്തകനും ആയ അൻവർ നിലമ്പൂർ ആശംസകൾ അർപ്പിച്ചു.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ബഹ്റൈനിൽ അമച്ചർ, സെമി പ്രൊഫഷണൽ, പ്രൊഫഷണൽ, വെറ്ററൻസ് എന്നിങ്ങനെ പല കാറ്റഗറിയിൽ ആയിട്ടാണ് ടൂർണമെൻ്റുകൾ നടന്നുവരുന്നത്. ബഹ്റൈനിലെ എഴുപതോളം എക്സ്പാട്രിയേറ്റ് ക്ലബ്ബുകളിൽ നിലവിൽ എല്ലാ കാറ്റഗറിയിലും കളിക്കുന്ന ഒരേ ഒരു ക്ലബ്ബാണ് ജല്ലൂസ് മലബാർ എഫ് സി. ക്ലബ്ബിലെ പ്രമുഖ പ്ലെയേഴ്സ് പങ്കെടുത്ത പരിപാടിയിൽ കോഡിനേറ്റർ തസ്‌ലിം തെന്നാടൻ നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malabar fcBahrainManama newsjersey released
News Summary - Jalloos Malabar FC jersey released
Next Story